
തൃശൂർ. വരാനിരിക്കുന്ന കാലവർഷത്തെ നേരിടുന്നതിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ (DDMA) പ്രത്യേക അവലോകന യോഗം കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ വച്ച് ചേർന്നു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ,ഡി.എം ഡെപ്യൂട്ടി കളക്ടർ കൃഷ്ണകുമാർ കെ എന്നിവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
* വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകൾ, ഓടകൾ, കനാലുകൾ എന്നിവ അടിയന്തരമായി വൃത്തിയാക്കും.
* കുളവാഴയും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യാൻ നിർദേശം നൽകി.
* ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക മുൻകരുതൽ സ്വീകരിക്കും.
* റോഡുകളുടെ അറ്റകുറ്റപ്പണികളും കുഴിയടയ്ക്കലും വേഗത്തിലാക്കും.
* സ്കൂളുകൾ തുറക്കുന്നതിന് മുൻപ് ഫിറ്റ്നസ് പരിശോധനയും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കും.
* ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന സ്കൂളുകൾ സജ്ജമാക്കും.
* അപകടാവസ്ഥയിലുള്ള മരച്ചില്ലകളും അനധികൃത ബോർഡുകളും നീക്കം ചെയ്യും.
* ജെ.സി.ബി, ക്രെയിൻ, ആംബുലൻസ് തുടങ്ങിയ അടിയന്തര സംവിധാനങ്ങളുടെ വിവരശേഖരണം നടത്തും.
* കടൽക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് ശക്തമാക്കും.
* രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളുടെ കണക്കെടുപ്പും സജ്ജീകരണവും ഉറപ്പാക്കും.

Leave a Reply