ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

മേയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നു. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്‌സസ് ദിനം ആയി ആചരിക്കുന്നത്.

ഇറ്റലിയിൽ ടാസ്‌കാനിയിലെ ഫ്‌ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ് ധനിക കുടുംബത്തിലാണ് അവർ ജനിച്ചത്, ഫ്‌ലോറൻസ് എന്ന നഗരത്തിന്റെ പേരുതന്നെയാണ് അവർക്ക് നൽകിയത്. 1850ൽ കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററായ തിയോഡർ ഫ്‌ലേയ്ൻഡ്രറിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത് കണ്ടത് അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1853 ഓഗസ്റ്റ് 22നു ലണ്ടനിലെ അപ്പർ ഹാർലി സ്ട്രീറ്റിൽ സ്ഥിതിചെയ്റ്റിരുന്ന ഇൻസ്റ്റിറ്റിയൂട്ട്ട് ഒഫ് കെയറിംഗ് സിക്ക് ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലിചെയ്യാൻ ആരംഭിച്ചു.

ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ ഫ്‌ലോറൻസ് നൈറ്റിങ്‌ഗേൽ (1820 മെയ് 12 – 1910 ഓഗസ്റ്റ് 13) വിളക്കേന്തിയ വനിത എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ക്രീമിയൻ യുദ്ധകാലത്ത് പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചരണമാണ് അവരെ പ്രശസ്തയാക്കിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading