
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവില അഞ്ചുരൂപ വരെ വർധിപ്പിക്കുമെന്ന് സൂചന. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏതുസമയവും വില വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെയുണ്ടായ നഷ്ടം ഒരുലക്ഷം കോടി രുപ കടന്നുവെന്നും വില വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നുമാണ്
എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 20 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം.

Leave a Reply