ശക്തൻ സ്റ്റാൻഡിന് സമീപം വെച്ച് പാലക്കാട് സ്വദേശിയെ ആക്രമിച്ച് പണം കവർന്ന പ്രതികൾ പിടിയിൽ

തൃശൂർ. ശക്തൻ ബസ് സ്റ്റാൻഡിനു സമീപം വെച്ച് പാലക്കാട് സ്വദേശിയെ ആക്രമിച്ചു മൊബൈൽ ഫോണും പണവും കവർന്ന നാലംഗസംഘം അറസ്റ്റിൽ. പത്തനാപുരം ചവറുകുന്ന് സ്വദേശി ഷാഹി (45), വടൂക്കര ഏറത്തുപറമ്പിൽ മുഹമ്മദ് (48), വടുക്കര എകെജി നഗർ സ്വദേശി ഷാജഹാൻ (37), കുറ്റിപ്പുറം കാലടി സ്വദേശി കറുത്തേടത്ത് ഷെമീർ (34) എന്നിവരാണ് പിടിയിലായത്.

ഏപ്രിൽ 29നാണ് സംഭവം ഉണ്ടായത്. പാലക്കാട് മുടപ്പല്ലൂർ സ്വദേശിയുടെ മൊബൈൽ ഫോണും 4,500 രൂപയുമാണ് പ്രതികൾ കവർന്നത്. ഷാഹി, മുഹമ്മദ്, ഷാജഹാൻ എന്നിവർ നേരത്തേ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷെമീറി നെ ശക്തൻ ബസ് സ്റ്റാൻഡിനു പരിസരത്ത് നിന്നു പിടികൂടിയത്. ഇയാൾക്കെതിരേ നിരവധി സ്‌റ്റേഷനുകളിൽ സമാന കേസുകളുണ്ട്.
ടൗൺ അസി. കമ്മീഷണർ ശശിധരന്റെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ കിരൺ സി. നായർ, എസ്‌ഐമാരായ റെജിൻരാജ്, അനുശ്രുതി, എഎസ്‌ഐ സജീവൻ, ജയകുമാർ, സിപിഒ അജ്മൽ സുരജ്, ധനേഷ്, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സിപിഒമാരായ ജോബിൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading