ഡിജിറ്റൽ സർവേക്ക് പോയ ഏഴ് പേർ പെരുവണ്ണാമൂഴി വനത്തില്‍ കുടുങ്ങി; തിരച്ചിൽ തുടരുന്നു

കോഴിക്കോട്:  ഡിജിറ്റൽ സർവേക്ക് പോയ ഏഴ് പേർ പെരുവണ്ണാമൂഴി വനത്തില്‍ കുടുങ്ങി. നാല് സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.

വടകരയിലെ റവന്യൂ ഉദ്യോഗസ്ഥരായ അരുണ്‍, ഭരത്, പ്രശാന്ത്, അഖില്‍, പെരുവണ്ണാമൂഴിയിലെ ഫോറസ്റ്റ് വാച്ചർമാരായ രവി, ബാലൻ, ഷാരോണ്‍ എന്നിവരാണ് സംഘത്തിലുള്ളത്. മൂന്നു സംഘങ്ങളായി പിരിഞ്ഞ് വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് മുതലാണ് ഇവരെ കാണാതായത്. രാത്രിയില്‍ ഇവർക്ക് തങ്ങുന്നതിന് വേണ്ടി ഒരു താല്‍ക്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നു. എന്നാല്‍ സംഘം ഇവിടെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്. ഉള്‍ക്കാട്ടില്‍ വഴി തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading