എസ്‌ഐആര്‍ മൂന്നാം ഘട്ടം മേയ് 30 മുതൽ

ന്യൂഡല്‍ഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്‌ഐആർ) മൂന്നാംഘട്ടം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. എസ്‌ഐആർ ഇനിയും  നടപ്പാക്കാത്ത 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് മൂന്നാം ഘട്ടം ആരംഭിക്കുക. മേയ് 30 മുതല്‍ ഘട്ടംഘട്ടമായാണ് എസ്‌ഐആർ ഇവിടങ്ങളില്‍ ആരംഭിക്കുക. മൂന്നാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ഹിമാചല്‍ പ്രദേശ്, ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവ ഒഴികെ, രാജ്യം മുഴുവനും വോട്ടർപട്ടിക പരിഷ്കരണം നടന്നുകഴിയും.

ഡല്‍ഹി, ഒഡീഷ, മിസോറം, സിക്കിം, മണിപ്പുർ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ഹരിയാന, ഛണ്ഡീഗഡ്, തെലുങ്കാന, പഞ്ചാബ്, കർണാടക, മേഘാലയ, മഹാരാഷ്ട്ര, ജാർഖണ്ഡ്, നാഗാലാൻഡ്, ത്രിപുര, ദാദർ ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്‌ഐആറിന്റെ മൂന്നാംഘട്ടം ആരംഭിക്കുക.

മൂന്നാംഘട്ടത്തില്‍ ഏകദേശം 36.73 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയുടെ പരിശോധനയ്ക്കു വിധേയമാക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിടെ നടന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എസ്‌ഐആർ നേരത്തെ പൂർത്തിയായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading