
തിരുവനന്തപുരം. കേരള സംസ്ഥാന ഭാഗ്യക്കുറികൾ ഓൺലൈൻ വഴി വിൽക്കുന്ന തട്ടിപ്പ് സംഘം സാമൂഹ്യ മാധ്യമങ്ങളിൽ സജീവം. ലോട്ടറി നമ്പറുകൾ തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുന്നവരുടെ ഗൂഗിൾ പേ, ഫോൺ പേ വഴി പണം തട്ടിയെടുത്താണ് മാഫിയ സംഘം പ്രവർത്തിക്കുന്നത്.
വിശ്വാസ്യതയ്ക്കുവേണ്ടി പ്രൊഫൈൽ ചിത്രമായി കഥകളി ഫോട്ടോയും ലോട്ടറിയുടെ ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പേജ് ക്ലിക്ക് ചെയ്താൽ https://keralalotteryticket.shop എന്ന വെബ്‌സൈറ്റ് ലിങ്കാണ് തുറന്നു വരുന്നത്. അതിൽ ലോട്ടറി ടിക്കറ്റ് ചിത്രവും സീരിസ് നമ്പറുകളുടെ കോളങ്ങളും തെളിയും. നമ്പർ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ 40 രൂപ വീതം അടയ്ക്കാനുള്ള ക്യൂ ആർ കോഡ് സൃഷ്ടിക്കപ്പെടും. തിരുവനന്തപുരം മേൽവിലാസത്തിലുള്ള ഫേസ്ബുക്ക് പേജിന് കന്നഡ ഭാഷയിലാണ് വിവരങ്ങൾ ഉള്ളത്. അതിനാൽ സംസ്ഥാനത്തിനു പുറത്തുള്ള ഒരു സംഘം ഇതിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്.
2023ലെയും 2025ലെയും ലോട്ടറി ചിത്രങ്ങളാണ് കാണിക്കുന്നതെങ്കിലും തട്ടിപ്പിന് ഇരയാകുന്നവർ ഇത് ശ്രദ്ധിക്കണമെന്നില്ല. കഴിഞ്ഞ സെപ്റ്റംബർ മുതൽ പ്രചാരത്തിലുള്ള ഈ ഫേസ്ബുക്ക് പേജിൽ കയറി വഞ്ചിക്കപ്പെട്ടവരെക്കുറിച്ച് ഇതുവരെയും വിവരങ്ങളില്ല.

Leave a Reply