VINTIQUE CLOTHING

VINTIQUE CLOTHINGപട്ടിക്കാട്MEGA SALE SURPLUS COLLECTION👚 Kids Wear👚 Jumpsuits👚 Sweaters👚 Midi👚 Kids Skater Dress👚 Party Dress👚 Nightwears👚 Plus size t-shirts👚 Casual t-shirtsGET IT NOW....VINTIQUE CLOTHINGജെ സൺസ് ബിൽഡിംഗ്, എച്ച്ഡിഎഫ്‌സി ബാങ്കിന് സമീപംബസാർ റോഡ്പട്ടിക്കാട്

VINTIQUE CLOTHING

VINTIQUE CLOTHINGപട്ടിക്കാട്MEGA SALE SURPLUS COLLECTION👚 Kids Wear👚 Jumpsuits👚 Sweaters👚 Midi👚 Kids Skater Dress👚 Party Dress👚 Nightwears👚 Plus size t-shirts👚 Casual t-shirtsGET IT NOW....VINTIQUE CLOTHINGജെ സൺസ് ബിൽഡിംഗ്, എച്ച്ഡിഎഫ്‌സി ബാങ്കിന് സമീപംബസാർ റോഡ്പട്ടിക്കാട്

ശ്രീ പരമേശ്വരി മാതൃസദനത്തിൽ വയോധികരെ ആദരിച്ചു

കണ്ണാറ. ലോക വയോജന ദിനത്തിൽ സേവാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണാറ ശ്രീ പരമേശ്വരി മാതൃസദനത്തിൽ വെള്ളാനിക്കര ഹെൽത്ത് സെന്ററിലെ മെഡിക്കൽ സംഘം സന്ദർശിക്കുകയും ഏറ്റവും പ്രായം ചെന്ന കമലമ്മയെ മറ്റ് വയോജനങ്ങൾക്ക് വേണ്ടി ഡോ. രാജീവ് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. മാതൃസദനം രക്ഷാധികാരി സൂര്യകുമാർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ജീജ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ കുട്ടൻ സ്വാഗതവും എൻ.എസ് പീതാംബരൻ നന്ദിയും പറഞ്ഞു. പാലിയേറ്റിവ് നഴ്‌സ് നിമ്മി, ഫിസിയോതെറാപ്പിസ്റ്റ് ഡോ. ഹെന്ന സജി, എംഎൽഎസ്പി... Continue Reading →

പാണഞ്ചേരിയിൽ വയോജനങ്ങളെ വീട്ടിലെത്തി ആദരിച്ചു

പാണഞ്ചേരി: അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വയോജനങ്ങളെ വീട്ടിലെത്തി ആദരിച്ചു. പുതിശിനാംകുടി എലിയമ്മ (106), പറബോളി അന്നക്കുട്ടി (104) എന്നിവരെയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, സെക്രട്ടറി ബിന്ദു ആർ., സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി ജോർജ്, വാർഡ് മെമ്പർമാരായ ജോസ് ഹ്യൂബർട്ട്, ഡീനാമോൾ എ.ജെ., ജെ.എച്ച്.ഐ. റെജി എന്നിവർ പങ്കെടുത്തു.

കുതിരാനിൽ കാർ അപകടത്തിൽപ്പെട്ടു

ഇരുമ്പുപാലം. കുതിരാൻ തുരങ്കത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ചുവന്നമണ്ണ് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചകഴിഞ്ഞ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് സർവ്വീസ് റോഡിൽ എത്തി നിൽക്കുകയായിരുന്നു.

ചാത്തംകുളത്ത് കലുങ്ക് നിർമ്മാണം; മുടിക്കോട് മുതൽ പൊങ്ങണംകാട് വരെ ഗതാഗത നിയന്ത്രണം

പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡ് മുടിക്കോട് മുതൽ പൊങ്ങണംകാട് വരെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. ഇതിൻ്റെ ഭാഗമായി മുടിക്കോട് ചാത്തംകുളം മേഖലയിൽ സ്ഥിതി ചെയുന്ന കലുങ്കിന്റെ പുനർനിർമ്മാണ പ്രവർത്തികൾ നാളെ (02.10.2026) മുതൽ പുനരാരംഭിക്കുന്നതാണ്. പ്രവർത്തിയുമായി ബന്ധപെട്ട് മുടിക്കോട് മുതൽ ചിറക്കക്കോട് വരെയുള്ള വാഹന ഗതാഗതവും, പദ്ധതി റോഡുമായി ബന്ധപ്പെട്ടു സർവീസ് റോഡുകളിൽ നിന്നുള്ള പ്രവേശനവും 02.10.2026 മുതൽ 06.10.2026 വരെ പൂർണമായി നിരോധിക്കുന്നതാണെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. മുടിക്കോട് നിന്നും വരുന്ന വാഹനങ്ങൾ... Continue Reading →

ജീവൻ ജ്യോതി പബ്ലിക് സ്കൂളിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു

താളിക്കോട്. ജീവൻ ജ്യോതി പബ്ലിക് സ്കൂളിലെ സ്പോർട്സ് ഡേ നാഷണൽ ലെവൽ പവർ ലിഫ്റ്റർ വാസുദേവ് മേനോൻ ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ തിയോഫിൻ  പ്രിൻസിപ്പാൾ സിസ്റ്റർ ലിൻഡ ആൻ്റണി, വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ലിജി റോബർട്ട്, കായിക അധ്യാപകൻ മാർട്ടിൻ പോൾ, സ്റ്റാഫ് സെക്രട്ടറി രോഷ്‌നി മരിയ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്റും, ട്രാക്ക്, ഫീൽഡ് മത്സരങ്ങളും സംഘടിപ്പിച്ചു.

ജില്ലയിൽ സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കണം: കളക്ടർ

തൃശൂർ: ജില്ലയിലെ വിവിധ സ്‌കൂളുകളുടെ നിർമാണം നിർദിഷ്ട സമയത്തു പൂർത്തിയാക്കണമെന്നു നിർദേശം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു പഠനാന്തരീക്ഷത്തിനു തടസമില്ലാതെ നിർമാണം പൂർത്തിയാക്കാൻ കിറ്റ്‌കോ, കില, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കു നിർദേശം നൽകിയത്. പ്രവൃത്തികളുടെ പൂർത്തീകരണസമയക്രമം സംബന്ധിച്ച റിപ്പോർട്ട് അതതു നിർവഹണ ഏജൻസികൾ സമർപ്പിക്കണം.സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ മൂല്യനിർണയം പൂർത്തിയാക്കണം. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളിലെ അടുക്കളകളിൽ ശുചിത്വം പാലിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധിക്കണം. ഗ്രൗണ്ടുകളും ലൈബ്രറികളും ഇല്ലാത്ത സർക്കാർ... Continue Reading →

ലോക വയോജന ദിനത്തിൽ തെക്കുംപാടം വാർഡിലെ മുതിർന്ന അംഗത്തെ ആദരിച്ചു

പട്ടിക്കാട്. ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് തെക്കുംപാടം വാർഡിൽ കന്നുകാലിച്ചാലിൽ താമസിക്കുന്ന 99 വയസ്സുള്ള കരിപ്പാൽ പൈലിയെ വസതിയിലെത്തി മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് വികസന സമിതി ചെയർമാൻ എൻ.എസ് പീതാംബരൻ, അംഗങ്ങളായ വിജയൻ കമ്പിളി, സുഭാഷ് മേലുവീട്ടിൽ എന്നിവരും മെമ്പറോടൊപ്പം പങ്കെടുത്തു.

ഈസ്റ്റ് സബ്ജില്ല കായികമത്സരത്തിൽ നേട്ടം കൈവരിച്ച ദേവി കൃഷ്ണയെ ചെമ്പൂത്ര ബാലസംഘം ആദരിച്ചു

പട്ടിക്കാട്. തൃശൂർ ഈസ്റ്റ് സബ്ജില്ല കായികമത്സരത്തിൽ ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ചെമ്പൂത്ര സദേശിനി ദേവി കൃഷ്ണയെ ചെമ്പൂത്ര ബാലസംഘം യൂണിറ്റ് ആദരിച്ചു. കൂട്ടുപുരക്കൽ അനു - നിമിത ദമ്പതികളുടെ മകളായ ദേവി കൃഷ്ണ ബാലസംഘം വില്ലേജ് കമ്മറ്റി പ്രസിഡന്റ് കൂടിയാണ്. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മറ്റി അംഗം കൃഷ്ണൻ കുട്ടി, ബ്രാഞ്ച് സെക്രട്ടറി സനൽ, ബാലസംഘം വില്ലേജ് കോർഡിനേറ്റർ ലത കൃഷ്ണൻകുട്ടി, ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് കെ.ആർ നിഖിൽ, പാർട്ടി... Continue Reading →

Powered by WordPress.com.

Up ↑