തൃശ്ശൂരിൽ യുവതിയെ ലോഡ്ജിൽ നിന്നും തട്ടിയെടുത്ത് കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾ പിടിയിൽ

തൃശൂർ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ നിന്നും ആൺസുഹൃത്തിനൊപ്പം യുവതിയെ തട്ടിയെടുത്ത് കൂട്ടബലാത്സംഗത്തിനിരയാക്കി. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത അഞ്ചംഗ ഗുണ്ടാസംഘമാണു കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. 5 പേരെയും വിവിധയിടങ്ങളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തു.തിരുപ്പൂർ സ്വദേശിയായ യുവാവും മലപ്പുറം സ്വദേശിനിയായ യുവതിയുമാണ് തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. യുവാവിന്റെ ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന ശേഷം ക്വട്ടേഷൻ സംഘത്തിനു വിവരങ്ങൾ കൈമാറുകയായിരുന്നു. 5 പേരടങ്ങുന്ന സംഘം... Continue Reading →

ലോക വയോജന ദിനത്തിൽ ആൽപ്പാറ വാർഡിലെ മുതിർന്ന അംഗത്തെ ആദരിച്ചു

ആൽപ്പാറ: ലോക വയോജന ദിനമായ ഇന്ന് ആൽപ്പാറയിൽ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ ഏറ്റവും മുതിർന്ന അംഗമായ പുതിശിനാംകുടിയിൽ 106 വയസ്സുള്ള എലിയാമ്മയെ ആദരിച്ചു. വാർഡ് മെമ്പർ ജോസ് ഹ്യൂബർട്ടും, വാർഡ് വികസന സമിതിയിലെ മുതിർന്ന അംഗമായ പ്രിൻസ് ഇടപ്പാറയും ചേർന്ന് പൊന്നാട അണിയിച്ചു. തുടർന്ന് ഏലിയാമ്മ കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കിട്ടു. മുൻ വാർഡ് മെമ്പർ സുശീല രാജൻ ആശംസ നേർന്നു. കുടുംബാംഗങ്ങളായ എൽദോ, അന്നക്കുട്ടി, സാറാമ്മ, ജയന്തി എന്നിവരോടപ്പം ആശ വർക്കർ... Continue Reading →

തൃശൂരിൽ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

തൃശൂർ. വരാക്കര പയ്യാക്കരയിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. പയ്യാക്കര മേച്ചേരി വീട്ടിൽ എൽസിയാണ് (75) മരിച്ചത്. എൽസിയുടെ കൊലപാതകത്തിൽ മകൻ ബിനോയിയെ (48) വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് എൽസിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സ്ഥിരീകരിച്ചത്. ഭർത്താവ് വർഗീസിന്റെ സഹോദരി ആനിയുടെ വീട്ടിലാണ് രണ്ടുവർഷത്തോളമായി എൽസിയും മകൻ ബിനോയിയും താമസിച്ചിരുന്നത്. ആനിയും മകൻ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതൽ മാളയിൽ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എൽസിയും മകൻ ബിനോയിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.... Continue Reading →

മാടക്കത്തറ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ

മണ്ണുത്തി. മാടക്കത്ര സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി കൊല്ലം സ്വദേശി മിഖിൽ മനോജ് (18) വെസ്റ്റ് പോലീസിന്റെ പിടിയിലായി. സെപ്തംബർ 25നാണ് പടിഞ്ഞാറെ കോട്ട പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെറ്റികേസിൽ പിടിച്ച ഫോട്ടോകൾ പോലീസ് പരിശോധിക്കൂന്നതിനിടയിലാണ് മോഷണം പോയ ബൈക്കിന്റെ നമ്പർ ശ്രദ്ധയിൽ പെട്ടത്. ബൈക്ക് ഉടമസ്ഥന് ഫോട്ടോ അയച്ചുകൊടുത്ത് ബൈക്ക് അതുതന്നെ എന്ന് ഉറപ്പിച്ചതോടെ ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് കൊല്ലം പോലീസിന്റെ സഹായത്തോടെ... Continue Reading →

അടഞ്ഞുകിടന്ന വീടിനുള്ളിൽ മോഷണം; രണ്ടുപേർ പിടിയിൽ

തൃശൂർ. ഗുരുവായൂർ റെയിൽവേ മേൽപാലത്തിനു സമീപമുള്ള അടഞ്ഞുകിടന്നിരുന്ന വീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ മോഷണം ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ. കാസർഗോഡ് ചേങ്ങല സ്വദേശി ബാലകൃഷ്ണൻ (42), തമിഴ്‌നാട് സ്വദേശിയായ ശേഖരൻ (46) എന്നിവരെയാണ് ഗുരുവായർ ടെമ്പിൾ പോലീസ് പിടികൂടിയത്.പ്രതികളിലൊരാളായ ബാലകൃഷ്ണന് ഗുരുവായൂർ ടെമ്പിൾ, വാടാനപ്പിള്ളി, ഗുരുവായൂർ എന്നീ പോലീസ് സ്‌റ്റേഷനുകളിലായി ആറോളം കേസുകളും ശേഖറിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്‌റ്റേഷനിൽ മാത്രമായി മൂന്നോളം കേസുകളുമുണ്ടെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി.

ഹോട്ടലുകൾക്ക് തിരിച്ചടി; വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കനത്ത തിരിച്ചടിയായി വിവിധ നഗരങ്ങളിൽ 71 രൂപ വരെയാണ് വില വർധനവുണ്ടായിരിക്കുന്നത്.എന്നാൽ, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാന നഗരിയായ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് വർധിച്ചത്. ഇതോടെ വില 2,810 രൂപയായി ഉയർന്നു. നേരത്തെ ഇത് 2,745 രൂപയായിരുന്നു.മുംബൈയിൽ വാണിജ്യ സിലിണ്ടറിന് 2,764 രൂപയും, ചെന്നൈയിൽ 2,983 രൂപയുമാണ് പുതിയ... Continue Reading →

സ്ഥലം വിൽപ്പനയ്ക്ക്

സ്ഥലം വിൽപ്പനയ്ക്ക് വിലങ്ങന്നൂർ സെന്ററിൽ നിന്നും 600 മീറ്റർ ദൂരത്തിൽ വൈദ്യുതി, റോഡ് സൗകര്യങ്ങളോടുകൂടിയ സ്ഥലം വിൽപ്പനയ്ക്ക്.👉 സ്‌കൂളുകൾ👉 ആശുപത്രികൾ👉 ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ സമീപം📌 സെന്റ് വില 99,000 രൂപ.📲 ഫോൺ: 95628 03755

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം; പട്ടിക്കാട് സെന്ററിൽ പതാക ഉയർത്തി

പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പതാക ഉയർത്തി. സമിതി പ്രസിഡന്റ് ബാബു കൊള്ളന്നൂർ പതാക ഉയർത്തിയ ചടങ്ങിൽ സെക്രട്ടറി തോമസ് ശാമുവേൽ അധ്യക്ഷത വഹിച്ചു. ട്രഷറർ കൃഷ്ണൻകുട്ടി, എക്‌സിക്യൂട്ടീവ് മെമ്പർമാരായ സിറിൽ തോമസ്, എബിൻ ഗോപുരം, ലിബിൻ, മെമ്പർ ബാബു എന്നിവർ പങ്കെടുത്തു.ഒക്ടോബർ 5 മുതൽ 7വരെയാണ് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 12-ാമത് ജില്ലാ സമ്മേളനം.

മണ്ണുത്തിയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മണ്ണുത്തി. ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ നടത്തറ കൊഴുക്കുള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്സും മണ്ണുത്തി ഭാഗത്തേക്ക് പോയിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

തൃശൂർ ജില്ല നീന്തൽ മത്സരത്തിൽ നേട്ടം കൈവരിച്ച എൽഗയെ ഐഎൻടിയുസി ആദരിച്ചു

പട്ടിക്കാട്. തൃശ്ശൂർ ജില്ല കായികോത്സവത്തിൽ 50 മീറ്റർ ഫ്രീ സ്റ്റയിൽ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനവും ബാക്ക് സ്‌ട്രോക്ക് 50 മീറ്ററിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ എൽഗയെ ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബാബു പാണംകുടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബു തോമസ് മൊമെന്റോ കൈമാറി. ഐഎൻടിയുസി പാണഞ്ചേരി കമ്മിറ്റി അംഗങ്ങളും കോൺഗ്രസ് വാർഡ് കമ്മിറ്റി അംഗങ്ങളും, പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Powered by WordPress.com.

Up ↑