തൃശൂരിൽ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

തൃശൂർ. വരാക്കര പയ്യാക്കരയിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. പയ്യാക്കര മേച്ചേരി വീട്ടിൽ എൽസിയാണ് (75) മരിച്ചത്. എൽസിയുടെ കൊലപാതകത്തിൽ മകൻ ബിനോയിയെ (48) വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് എൽസിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സ്ഥിരീകരിച്ചത്. ഭർത്താവ് വർഗീസിന്റെ സഹോദരി ആനിയുടെ വീട്ടിലാണ് രണ്ടുവർഷത്തോളമായി എൽസിയും മകൻ ബിനോയിയും താമസിച്ചിരുന്നത്.

ആനിയും മകൻ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതൽ മാളയിൽ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എൽസിയും മകൻ ബിനോയിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ വീടിനുള്ളിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് അയൽവാസി വന്നു നോക്കിയപ്പോഴാണ് എൽസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഹാളിൽ അടുക്കള വാതിലിന് സമീപത്തായി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എൽസിയുടെ തലയിൽ ചെറിയ മുറിവുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.

ഈ സമയത്ത് വീടിനുള്ളിൽ മദ്യപിച്ച നിലയിലായിരുന്നു ബിനോയി. അയൽവാസികൾ വന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് ബുധനാഴ്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി വന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. എൽസിയുടെ സംസ്‌കാരം ബുധനാഴ്ച നടത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading