കണ്ണാറ: പയ്യനം സെന്ററിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ. സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി രാജു കാവിയത്ത് നേതൃത്വം നൽകി
നവജ്യോതി ഗ്രാമീണ വായനശാലയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
തെക്കുംപാടം. കന്നുകാലിചാൽ നവജ്യോതി ഗ്രാമീണ വായനശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വൈസ് പ്രസിഡൻ്റ് സി ബി മോഹൻദാസ് വാർഡിലെ മുതിർന്ന അംഗം പൈലി കരിപാലും ചേർന്ന് ദേശീയ പതാക ഉയർത്തി. ശേഷം തൂഫാൻ ചിത്രരചനാ മത്സരം നടന്നു. വിവിധ വിഭാഗങ്ങളിലായി 63 കുട്ടികൾ പങ്കെടുത്തു. 10ാം വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ത് വിജയികൾക്ക് സമ്മാനദാനം നടത്തി. പ്രസിഡൻ്റ് വിനീത് മണ്ണത്ത് സെക്രട്ടറി രതീഷ് പതികാലായിൽ കമ്മറ്റി അംഗങ്ങളായ ബിജു കൊല്ലമറ്റം ജയൻ കോയിത്തറ ഹേമന്ത് എടത്തറ ലൈബ്രറേറിയൻ... Continue Reading →
പീച്ചി എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പീച്ചി. ഗവ എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക കെ ജെ ടെസ്സി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ലിമീഷ് മാത്യു അധ്യക്ഷനായി. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക കെ ജെ ടെസ്സി പതാക ഉയർത്തി. ഒ.എസ്.എ. പ്രതിനിധിയും മാധ്യമ പ്രവർത്തകനുമായ എം ജെ സിജു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എം.പി.ടി.എ പ്രസിഡന്റ് കാവ്യ സൈജോ, ഒ.എസ്. എ പ്രതിനിധി സജി താന്നിക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.
ഫ്രണ്ട്സ് പള്ളിക്കണ്ടം സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പട്ടിക്കാട്. ഫ്രണ്ട്സ് പള്ളിക്കണ്ടം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൂട്ടായ്മയുടെ ഭാഗമായി നട്ടുവളർത്തിയ പൂന്തോട്ടത്തിൽ മഹിളാ പ്രധാൻ ഏജന്റ് സരസു പതാക ഉയർത്തി. തുടർന്ന് കൃഷ്ണ ടീ സ്റ്റാൾ ഉടമ പ്രകാശൻ പായസവിതരണവും കൂട്ടായ്മ അംഗങ്ങൾ മധുരവും വിതരണം നടത്തി. വഴിയോരങ്ങളും ജലസ്രോതസ്സുകളും മലിനമാക്കാതെ സംരക്ഷിക്കുക എന്ന സന്ദേശമാണ് ഫ്രണ്ട്സ് സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യ ദിനത്തിൽ മുന്നോട്ട് വെക്കുന്നത്.
എടപ്പലം വാർഡിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പട്ടിക്കാട്. എടപ്പലം വാർഡിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിഫിൻ ജോയ് പതാക ഉയർത്തി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ടീച്ചർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. മണ്ഡലം വൈപ്രസിഡന്റ് എ സി മത്തായി, മണ്ഡലം സെക്രട്ടറി തിമോത്തി പാർളിക്കാടൻ, വടക്കുമ്പാടം പ്രദേശവാസികളും പങ്കെടുത്തു
റോസ് ഗാർഡൻ റസിഡൻഷ്യൽ അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ആൽപ്പാറ. റോസ് ഗാർഡൻ റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ടി ജെ വർഗീസ് പതാക ഉയർത്തി. സെക്രട്ടറി എൻ ജി വിനേഷ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യരക്ഷാധികാരി ഇ വി പൗലോസ്. വൈസ് പ്രസിഡണ്ട് ഏല്യമ്മ പൗലോസ്, ജോയിൻ സെക്രട്ടറി സനിൽകുമാർ. ട്രഷറർ വിജി സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഐഎൻടിയുസി പീച്ചി വിലങ്ങൂർ മേഖലകളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
പീച്ചി. ഐഎൻടിയുസി പീച്ചി വിലങ്ങൂർ മേഖലകളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറിയും പീച്ചി യൂണിയൻ പ്രസിഡണ്ടുമായ ബാബു തോമസ് പതാക ഉയർത്തി. സജി താന്നിക്കൽ, പൊടിപ്പാറ വാർഡ് മെമ്പർ സീന വർഗീസ്, നേതാക്കളായ സിജു, തങ്കായി കുര്യൻ, കുര്യാക്കോസ്, വിനോദ് തേനംപറമ്പിൽ, ഷിബു പോൾ, ഈശോ കുട്ടി, ഉല്ലാസ്, കുഞ്ഞുമുഹമ്മദ് യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പീച്ചി ഐടിഐ അറിയിപ്പ്
വ്യാവസായിക പരിശീല വകുപ്പിന് കീഴിലുള്ള പീച്ചി ഗവ.ഐ.ടി.ഐ യിലെ 2026 പരിശീലന വർഷത്തേക്കുള്ള NCVET സ്കീമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 21-08-2026 തീയതി വരെ ദീർഘിപ്പിച്ചു. അപേക്ഷ പീച്ചി ഐടിഐ യിൽ നേരിട്ട് ഹാജരായി സമർപ്പിക്കേണ്ടതാണ്.അപേക്ഷ ഫീസ് : 100 രൂപയോഗ്യത :SSLC. പ്രായം : 01/08/2026ൽ 14 വയസ്സ് തികഞ്ഞിരിക്കണം, ഉയർന്ന പ്രായപരിധിയില്ല.ബന്ധപ്പെടേണ്ട നമ്പർ 9946394744, 7356117989
