*ടെലി കോളറെ ആവശ്യമുണ്ട്*പട്ടിക്കാട് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ടെലി കോളറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 📲 *ഫോൺ: 8075558566*📩 E-Mail: mngrarcane@gmail.com
പീച്ചി ഐടിഐ അറിയിപ്പ്
വ്യാവസായിക പരിശീല വകുപ്പിന് കീഴിലുള്ള പീച്ചി ഗവ.ഐ.ടി.ഐ യിലെ 2026 പരിശീലന വർഷത്തേക്കുള്ള NCVET സ്കീമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 21-08-2026 തീയതി വരെ ദീർഘിപ്പിച്ചു. അപേക്ഷ പീച്ചി ഐടിഐ യിൽ നേരിട്ട് ഹാജരായി സമർപ്പിക്കേണ്ടതാണ്.അപേക്ഷ ഫീസ് : 100 രൂപയോഗ്യത :SSLC. പ്രായം : 01/08/2026ൽ 14 വയസ്സ് തികഞ്ഞിരിക്കണം, ഉയർന്ന പ്രായപരിധിയില്ല.ബന്ധപ്പെടേണ്ട നമ്പർ 9946394744, 7356117989
ഒളകരയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി
വാണിയംപാറ. ഒളകര ഫോറസ്റ്റ് സ്റ്റേഷന്റേയും അമൃത കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഒളകര ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് മെമ്പർ സനിൽ വാണിയംപാറ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഭദ്രകുമാർ അധ്യക്ഷത വഹിച്ചു. മൂപ്പത്തി മാധവി, കിഴക്കഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ റിൻസി, ലീലാമ്മ തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു.
ആഗസ്റ്റ് 21 ലെ ഓണപ്പരീക്ഷയിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും . അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. പരീക്ഷ മാറ്റിയതോടെ വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. 21 ന് ഓണാഘോഷം നടത്തി അന്ന് സ്‌കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ്... Continue Reading →
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ് പതാക ഉയർത്തി. പഞ്ചായത്ത് അംഗങ്ങളായ അജു തോമസ്, ജോസ് ഹ്യൂബർട്ട്, ഡീനാ മോൾ, സെക്രട്ടറി ഡോ. ടി.എൻ ബിന്ദു, കെപിസിസി മെമ്പർ ലീലാമ്മ തോമസ്, ആയുർവേദ ഡോക്ടർ ജസ്റ്റിൻ മാമൻ, പഞ്ചായത്ത് ജീവനക്കാർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കണ്ണാറ ക്ലെയർ ജ്യോതി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കണ്ണാറ: ക്ലെയർ ജ്യോതി ഇ.എം.എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈല തെരേസ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രീ-പ്രൈമറി വിഭാഗം മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് നടത്തിയ വർണാഭമായ പരേഡ് ആഘോഷത്തിന് മാറ്റുകൂട്ടി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങി വിവിധ സ്വാതന്ത്ര്യസമര നായകരുടെ വേഷങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്നു.പി.ടി.എ. പ്രസിഡന്റ് പ്രവിത മനേഷ്, സ്കൂൾ ലീഡർ നിവേദ് പി. എസ്., അൻലിയ ജോഷി എന്നിവർ... Continue Reading →
ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പട്ടിക്കാട്. ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡൻ്റ് ജയൻ പൂശ്ശേരി ദേശീയ പതാക ഉയർത്തി. ദേശീയഗീതമായ വന്ദേമാതരം പൂർണരൂപത്തിൽ ചടങ്ങിൽ ആലപിച്ചു. ഏരിയ ജനറൽ സെക്രട്ടറി രാജേഷ് താന്നിപ്പാടം നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ് യോഹന്നാൻ, കമ്മിറ്റി അംഗങ്ങളായ മാധവൻ, അനിൽകുമാർ, സനീഷ്, മുരളി, ആൻ്റണി, മോഹനൻ എന്നിവർ പങ്കെടുത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരി ഭവനിൽ വച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജോബി പറപ്പുള്ളി പതാക ഉയർത്തി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വ്യാപാരികളുടെ മക്കളെയും വിമുക്തഭടൻ ബിജുവിനെയും ചടങ്ങിൽ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ സുജിത്ത് ചൊവ്വൂക്കാരൻ, വൈസ് പ്രസിഡണ്ട് അബി എം. കെ, വനിതാ വിംഗ് പ്രസിഡണ്ട് രാഗിണി മുകുന്ദൻ, യൂത്ത് വിങ് പ്രസിഡണ്ട് സുധീഷ് എം.കെ, മറ്റ്... Continue Reading →
വാണിയംപാറയിലെ അങ്കണവാടികളിൽ സ്വാതന്ത്ര്യദിന ആഘോഷം നടത്തി
പട്ടിക്കാട്. വാണിയംപാറ, ഒളകര, മണിയൻകിണർ, കൊമ്പഴ അങ്കണവാടികളിൽ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. വാർഡ് മെമ്പർ സനിൽ വാണിയംപാറ നേതൃത്വം നൽകി. ബ്ലോക്ക് മെമ്പർമാരായ മാത്യു നൈനാൻ, കെ എ അബൂബക്കർ, അങ്കണവാടി ടീച്ചർമാരായ ഷിബി ( വാണിയംപാറ ), ലിജി ( കൊമ്പഴ ), എൽസി ( മണിയൻകിണർ ), ലിജി ( ഒളകര ) അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളും ആശാവർക്കർമാർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയവരും പങ്കെടുത്തു
