കണ്ണാറ ക്ലെയർ ജ്യോതി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കണ്ണാറ: ക്ലെയർ ജ്യോതി ഇ.എം.എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈല തെരേസ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രീ-പ്രൈമറി വിഭാഗം മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് നടത്തിയ വർണാഭമായ പരേഡ് ആഘോഷത്തിന് മാറ്റുകൂട്ടി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങി വിവിധ സ്വാതന്ത്ര്യസമര നായകരുടെ വേഷങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്നു.

പി.ടി.എ. പ്രസിഡന്റ് പ്രവിത മനേഷ്, സ്കൂൾ ലീഡർ നിവേദ് പി. എസ്., അൻലിയ ജോഷി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ചടങ്ങിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading