കൊഴിഞ്ഞാമ്പാറയിലെ കുട്ടികളുടെ മരണം; മാതാവ് കൊലപ്പെടുത്തിയതെന്ന് പോലീസ്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് കുട്ടികളായ സഹോദരങ്ങൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടികളുടെ മാതാവ് നിവേദ്യ പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചു.കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ ജനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിനുള്ളിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം നടക്കുമ്പോൾ കുട്ടികളുടെ പിതാവ് ജോലിക്ക് പോയിരുന്നതിനാൽ മാതാവ് നിവേദ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണ്... Continue Reading →

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവം; പരാതി നൽകി യൂത്ത് കോൺഗ്രസ്

പട്ടിക്കാട്. കോട്ടയം തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ച സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിപിയ്ക്കും കോട്ടയം എസ്പിക്കുമാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, ഒല്ലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു കുരിയൻ എന്നിവരാണ് പരാതി നൽകിയത്.

ആൽപ്പാറ സർവ്വോദയ കുടുംബശ്രീ രണ്ടാം വാർഷികം ആഘോഷിച്ചു

ആൽപ്പാറ. സർവ്വോദയ കുടുംബശ്രീയുടെ രണ്ടാം വാർഷികാഘോഷം നടന്നു. സംഘം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറ അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ സംഘത്തിന് കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ സംഘം കൈവരിച്ചിട്ടുണ്ട്. പീച്ചിയിൽ നടന്ന ഓണാഘോഷ പരിപാടിയിലെ വാർഡ്തല ഘോഷയാത്രയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിത് ആൽപ്പാറ സർവ്വോദയ കുടുംബശ്രീ ആയിരുന്നു. തുടർന്ന് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ,  കെ രാജൻ... Continue Reading →

എംഡിഎംഎ കടത്താൻ ശ്രമം; യുവഡോക്‌ടര്‍മാര്‍ പിടിയില്‍

കണ്ണൂർ. മട്ടന്നൂരില്‍ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയില്‍. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറില്‍ ഡോ.സിദ്ധാർത്ഥ് എന്നിവരെ ആണ് എക്സൈസ് പിടികൂടിയത്. ഒരാള്‍ ബെംഗളൂരുവിലെ പിജി മെഡിക്കല്‍ വിദ്യാർഥിയും മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്‌ടറുമാണ്. എംഡിഎംഎ സൂക്ഷിക്കാനുപയോഗിച്ച ഇവരുടെ ഥാറും പിടികൂടിയിട്ടുണ്ട്.മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൻ്റെ റൂമിലും ആഡംബര ജീപ്പായ ഥാർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ... Continue Reading →

1.58 കോടി റേഷൻ കാർഡുകൾ നാളെ മുതൽ റദ്ദായേക്കും

ന്യൂഡൽഹി: കഴിഞ്ഞ ആറുമാസമായി രാജ്യത്ത് ഭക്ഷ്യധാന്യങ്ങളോ റേഷൻ ആനൂകൂല്യങ്ങളോ വാങ്ങാത്ത 1.58 കോടി നിർജീവ റേഷൻ കാർഡുകൾ നാളെ മുതൽ താത്കാലികമായി റദ്ദായേക്കും. പൊതുവിതരണ സംവിധാനത്തിലെ ഡാറ്റാബേസ് കൃത്യമാക്കുന്നതിന്റെയും ക്രമക്കേടുകളും വ്യാജ ഗുണഭോക്താക്കളെയും നിർജീവ ഗുണഭോക്താക്കളെയും ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കമെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം.ഉടമകളുടെ പേരുകൾ റേഷൻ കാർഡ് ഡാറ്റാബേസിൽ നിന്ന് ഉടനടി പൂർണമായി നീക്കം ചെയ്യില്ല. താത്കാലികമായി റദ്ദ് ചെയ്യുന്ന നടപടി മാത്രമാണു സ്വീകരിക്കുക. റദ്ദ് ചെയ്ത റേഷൻ കാർഡ് ഉടമകൾക്ക്, തങ്ങൾ യഥാർഥ ഗുണഭോക്താക്കളാണെന്നു... Continue Reading →

വെറ്ററിനറി കോളജ് വിദ്യാർഥിസമരം പിൻവലിച്ചു

മണ്ണുത്തി: ഹോസ്റ്റൽ ഫീസ് വർധനയ്ക്കും ഹോസ്റ്റൽ വാടക അടയ്ക്കാത്ത വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിക്കുമെതിരേ വെറ്ററിനറി കോളജിൽ വിദ്യാർഥികൾ നടത്തിയ സമരം നിർത്തി. ചെവ്വാഴ്ച വൈകീട്ട് ഫലപ്രഖ്യാപനം വന്നതോടെയാണ് സമരം നിർത്തിയത്. വിദ്യാർഥി സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് രണ്ടുദിവസമായി സമരംനടന്നത്. 175 ഒന്നാംവർഷ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്‌ബെൻഡറി വിദ്യാർഥികളുടെ പരീക്ഷാഫലമാണ് വൈകീട്ടോടെ പ്രഖാപിച്ചത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നുക്ഷാമം

മുളങ്കുന്നത്തുകാവ്: ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നാഴ്ചയായി കടുത്ത മരുന്നു ക്ഷാമം. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളിൽ ഒന്നോ രണ്ടോ ഇനങ്ങൾ മാത്രമാണു ഫാർമസിയിൽ നിന്നു ലഭിക്കുന്നത്. പലപ്പോഴും മരുന്നുകൾ പുറത്തു നിന്നു വാങ്ങേണ്ട അവസ്ഥയാണ്.രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണു പ്രധാനമായും ക്ഷാമം നേരിടുന്നത്. മരുന്നുക്ഷാമം രോഗികളെ ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ എടുത്തിരുന്നെങ്കിലും പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്. ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ചാണ് അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കാൻ ശ്രമം നടത്തുന്നത്.

ഡൽഹിയിൽ കെട്ടിടം തകർന്ന് പാലക്കാട് സ്വദേശി മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് പാലക്കാട് സ്വദേശി മരിച്ചു. അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിൽ ബേക്കറി ബോർമ നടത്തുന്ന പാലക്കാട് സ്വദേശി സതീശനാണ് മരിച്ചത്. ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിൽ ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.അപടത്തെത്തുടർന്ന് അഞ്ചുപേരെയും ഉടൻതന്നെ പ്രദേശവാസികൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും സതീശനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ബാക്കി നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സെപ്തംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം. സെപ്തംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും. വ്യാഴം വെള്ളി (ഒക്ടോബർ 1,2) ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും. ഒക്ടോബർ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കുന്നതാണ്. ഒക്ടോബർ, നവംബർ, ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.ഓരോ റേഷൻ കാർഡിനും... Continue Reading →

തൃശൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; 3 സ്ത്രീകൾ പിടിയിൽ

തൃശൂർ. വലപ്പാട് പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ മൂന്ന് തമിഴ്‌നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശികളായ നന്ദിനി (28), രേഷ്മ (24), ലക്ഷ്മി (23) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം പണ്ടാരപ്പറമ്പിൽ വീട്ടിൽ സുരേഷ് (68) എന്നയാളുടെ വീട്ടിൽ നിന്നാണ് ചെമ്പ് പാത്രങ്ങൾ മോഷണം പോയത്. നെല്ല് പുഴുങ്ങുന്നതിനുള്ള ചെമ്പ്... Continue Reading →

Powered by WordPress.com.

Up ↑