
തിരുവനന്തപുരം. സെപ്തംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും. വ്യാഴം വെള്ളി (ഒക്ടോബർ 1,2) ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും. ഒക്ടോബർ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കുന്നതാണ്.
ഒക്ടോബർ, നവംബർ, ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Leave a Reply