
തൃശൂർ. വലപ്പാട് പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ മൂന്ന് തമിഴ്‌നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശികളായ നന്ദിനി (28), രേഷ്മ (24), ലക്ഷ്മി (23) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം പണ്ടാരപ്പറമ്പിൽ വീട്ടിൽ സുരേഷ് (68) എന്നയാളുടെ വീട്ടിൽ നിന്നാണ് ചെമ്പ് പാത്രങ്ങൾ മോഷണം പോയത്. നെല്ല് പുഴുങ്ങുന്നതിനുള്ള ചെമ്പ് പാത്രം, ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനുള്ള ചെമ്പ് പാത്രം, ചെമ്പിന്റെ വട്ടക എന്നിവയുൾപ്പെടെ ഏകദേശം പതിനായിരം രൂപ വിലവരുന്ന ചെമ്പ് പാത്രങ്ങളാണ് പ്രതികൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്.

Leave a Reply