അർജിത്തിന് കോൺഗ്രസിന്റെ അനുമോദനം

പട്ടിക്കാട്. സീനിയർ ഹൈസ്കൂൾ വിഭാഗത്തിൽ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ തൃശ്ശൂർ ജില്ലാ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട  ആർജിത്തിനെ കോൺഗ്രസ്  അനുമോദിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ് ഉപഹാരവും നൽകി. അർജിത്തിനെ പോലുള്ള കലാകായിക പ്രതിഭകളുടെ വിജയം നമ്മുടെ നാടിന് തന്നെ അഭിമാനമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

പാണഞ്ചേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ബ്ലസൻ വർഗീസിന്റെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. കോൺഗ്രസിൻ്റെ മറ്റ് നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു. ചെമ്പൂത്ര തലാപുള്ളി വീട്ടിൽ പ്രദീപിൻ്റെയും പവിതയുടെയും മകനായ അർജിത്ത്  തൃശ്ശൂർ സെൻ്റ് തോമസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading