തൃശൂർ. വലപ്പാട് പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ മൂന്ന് തമിഴ്‌നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശികളായ നന്ദിനി (28), രേഷ്മ (24), ലക്ഷ്മി (23) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം പണ്ടാരപ്പറമ്പിൽ വീട്ടിൽ സുരേഷ് (68) എന്നയാളുടെ വീട്ടിൽ നിന്നാണ് ചെമ്പ് പാത്രങ്ങൾ മോഷണം പോയത്. നെല്ല് പുഴുങ്ങുന്നതിനുള്ള ചെമ്പ്... Continue Reading →
അർജിത്തിന് കോൺഗ്രസിന്റെ അനുമോദനം
പട്ടിക്കാട്. സീനിയർ ഹൈസ്കൂൾ വിഭാഗത്തിൽ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ തൃശ്ശൂർ ജില്ലാ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട ആർജിത്തിനെ കോൺഗ്രസ് അനുമോദിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ് ഉപഹാരവും നൽകി. അർജിത്തിനെ പോലുള്ള കലാകായിക പ്രതിഭകളുടെ വിജയം നമ്മുടെ നാടിന് തന്നെ അഭിമാനമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ബ്ലസൻ വർഗീസിന്റെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. കോൺഗ്രസിൻ്റെ മറ്റ് നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു. ചെമ്പൂത്ര തലാപുള്ളി വീട്ടിൽ പ്രദീപിൻ്റെയും പവിതയുടെയും മകനായ അർജിത്ത് തൃശ്ശൂർ... Continue Reading →
കൊഴിഞ്ഞാമ്പാറ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണ് പിഞ്ചുസഹോദരങ്ങൾക്ക് ദാരുണാന്ത്യം
കൊഴിഞ്ഞാമ്പാറ: കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. വടകരപ്പതി മണൽകാട് ജോൺ കുമാർ നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (അഞ്ചു വയസ്), റോബിൻ ക്രിസ്റ്റഫർ (മൂന്നു വയസ്) എന്നിവരാണു മരിച്ചത്. ഇരുവരും കളിച്ചുകൊണ്ടിരിക്കേ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്കു താമസിക്കുകയാണ് ജോൺ കുമാറും കുടുംബവും. ജോൺ കുമാർ രാവിലെ ജോലിക്കു പോയിരുന്നു. അടുത്ത പറമ്പിൽ നിന്ന് വിറകു ശേഖരിച്ച ശേഷം നിവേദ്യ തിരിച്ചുവന്നപ്പോഴാണ് കുട്ടികളെ കാണാതായത്. അയൽവാസികളെ അറിയിച്ചതിനെത്തുടർന്നു... Continue Reading →
ഒല്ലൂരിലെ അപകടം; ബസിന്റെ അമിതവേഗത അപകടകാരണമെന്ന് നിഗമനം
തൃശ്ശൂർ. ഒല്ലൂരിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം ബസിന്റെ അമിതവേഗതയെന്ന് നിഗമനം. അപകടത്തിൽ വിയ്യൂർ പാടൂക്കാട് സ്വദേശി പി.എസ് നിതിൻ (34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. തൃശൂരിൽ നിന്ന് എരുമേലിക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും, എതിർ ദിശയിൽ വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പന്തലാംപാടത്ത് മിനി അണ്ടർ പാസ്; ആവശ്യം അംഗീകരിച്ച് വിദഗ്ധസംഘം
വാണിയംപാറ. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ പന്തലാംപാടത്ത് മിനി അണ്ടർ പാസ് നിർമിക്കണമെന്ന പ്രദേശവാസികളുടെയും സംയുക്ത സമരസമിതിയുടെയും ആവശ്യം വിദഗ്ധസംഘം അംഗീകരിച്ചു. പന്തലാംപാടത്തിനും നീലിപ്പാറക്കും ഇടക്ക് നിർമിക്കുന്ന അണ്ടർപാസിനായി കൂടുതൽ പരിശോധനകൾ വരുംദിവസങ്ങളിൽ നടത്തും. പ്രായോഗിക, സാങ്കേതിക വശങ്ങൾ പരിശോധിച്ച് ഒക്ടോബർ അഞ്ചിനകം റിപ്പോർട്ട് നൽകുമെന്ന് പി.പി. സുമോദ് എംഎൽഎ പറഞ്ഞു.റിപ്പോർട്ടിൻമേൽ തുടർനടപടികൾ സ്വീകരിക്കും. പരിശോധന തീരുംവരെ നിർദിഷ്ട പ്രദേശത്തെ പാത നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാനും ഇന്നലെ തീരുമാനിച്ചിട്ടുണ്ട്.
ഭീകരവാദ ബന്ധം; പട്ടാമ്പിയില്‍ അസം സ്വദേശി എൻഐഎയുടെ പിടിയിൽ
പാലക്കാട്: ഭീകരവാദ ബന്ധം ആരോപിച്ച് അസം സ്വദേശി പട്ടാമ്പിയില്‍ പിടിയിലായി. ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടില്‍ കഴിയുകയായിരുന്നു അസം സ്വദേശിയായ ഇയാള്‍.അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളും റിക്രൂട്ട്‌മെന്റും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കേരളം, അസം, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ രാജ്യത്തെ 16 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. കേരളത്തില്‍ പട്ടാമ്പി വിളയൂരിലാണ് പുലർച്ചെ സംഘം... Continue Reading →
എടിഎം കുത്തി തുറന്ന് പണം മോഷ്ടിക്കാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
കൊച്ചി: എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍. അസം നാഗോണ്‍ സ്വദേശി നൂർ അമീൻ (26), വെസ്റ്റ് ബംഗാള്‍ ഗോപാല്‍ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുചക്ര വാഹനത്തില്‍ എത്തി പുത്തൻകുരിശിലുള്ള എടിഎം ആണ് കുത്തി തുറക്കാൻ ശ്രമിച്ചത്. പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിന്തിരിയുകയായിരുന്നു. മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.എടിഎം മെഷീനിന്‍റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റും ഏകദേശം... Continue Reading →
തൃശൂരിൽ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവ് പിടികൂടി
തൃശ്ശൂർ: കുട്ടികള്‍ക്കുള്‍പ്പെടെ വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച മൂന്ന് പേരെ വലപ്പാട് പോലീസും തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. വലപ്പാട് കോതകുളം ജവാന്‍ കോര്‍ണര്‍ സ്വദേശി ആദിത്യന്‍ (21), തവളക്കുളം വില്ലേജ് എസ്.എന്‍. സെന്റര്‍ സ്വദേശി സബാഹ് (19), കയ്പമംഗലം കൂരിക്കുഴി സ്വദേശി സിനാന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 28-ന് വൈകീട്ട് 6:30-ഓടെ വലപ്പാട് കഴിമ്പ്രം തവളക്കുളം എസ്.എന്‍. സെന്‍റെറിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികളെ 36.15 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇവര്‍... Continue Reading →
ഒല്ലൂരിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തൃശ്ശൂർ. ഒല്ലൂരിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വിയ്യൂർ പാടൂക്കാട് സ്വദേശി പി.എസ് നിതിൻ (34) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. തൃശൂരിൽ നിന്ന് എരുമേലിക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും, എതിർ ദിശയിൽ വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
സിഐടിയു കണ്ണാറ യൂണിറ്റ് സമ്മേളനം നടത്തി
കണ്ണാറ. ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു കണ്ണാറ യൂണിറ്റ് സമ്മേളനം നടത്തി. 'പ്രേമൻ, വി കെ അനിൽ നഗറിൽ' ചേർന്ന സമ്മേളനം സിഐടിയു മേഖല സെക്രട്ടറി കെ.ജി ബൈജു ഉദ്ഘാടനം ചെയ്തു. വസന്തൻ അധ്യക്ഷത വഹിച്ചു. സിഐടിയു പീച്ചി മേഖലാ പ്രസിഡൻ്റ് ഇ.വി കുര്യാക്കോസ്, ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡൻ്റായി കെ.കെ സുബ്രഹ്മണ്യൻ, സെക്രട്ടറിയായി വാസു ടി.പി, ലീഡറായി അനീഷ് ജോർജ് എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സമ്മേളനത്തിന് പുതിയ സെക്രട്ടറി വാസു നന്ദി പറഞ്ഞു.
