പന്തലാംപാടത്ത് മിനി അണ്ടർ പാസ്; ആവശ്യം അംഗീകരിച്ച് വിദഗ്ധസംഘം

വാണിയംപാറ. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ പന്തലാംപാടത്ത് മിനി അണ്ടർ പാസ് നിർമിക്കണമെന്ന പ്രദേശവാസികളുടെയും സംയുക്ത സമരസമിതിയുടെയും ആവശ്യം വിദഗ്ധസംഘം അംഗീകരിച്ചു. പന്തലാംപാടത്തിനും നീലിപ്പാറക്കും ഇടക്ക് നിർമിക്കുന്ന അണ്ടർപാസിനായി കൂടുതൽ പരിശോധനകൾ വരുംദിവസങ്ങളിൽ നടത്തും. പ്രായോഗിക, സാങ്കേതിക വശങ്ങൾ പരിശോധിച്ച് ഒക്ടോബർ അഞ്ചിനകം റിപ്പോർട്ട് നൽകുമെന്ന് പി.പി. സുമോദ് എംഎൽഎ പറഞ്ഞു.

റിപ്പോർട്ടിൻമേൽ തുടർനടപടികൾ സ്വീകരിക്കും. പരിശോധന തീരുംവരെ നിർദിഷ്ട പ്രദേശത്തെ പാത നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാനും ഇന്നലെ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading