
കണ്ണാറ. ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു കണ്ണാറ യൂണിറ്റ് സമ്മേളനം നടത്തി. ‘പ്രേമൻ, വി കെ അനിൽ നഗറിൽ’ ചേർന്ന സമ്മേളനം സിഐടിയു മേഖല സെക്രട്ടറി കെ.ജി ബൈജു ഉദ്ഘാടനം ചെയ്തു. വസന്തൻ അധ്യക്ഷത വഹിച്ചു. സിഐടിയു പീച്ചി മേഖലാ പ്രസിഡൻ്റ് ഇ.വി കുര്യാക്കോസ്, ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡൻ്റായി കെ.കെ സുബ്രഹ്മണ്യൻ, സെക്രട്ടറിയായി വാസു ടി.പി, ലീഡറായി അനീഷ് ജോർജ് എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സമ്മേളനത്തിന് പുതിയ സെക്രട്ടറി വാസു നന്ദി പറഞ്ഞു.

Leave a Reply