കാട്ടാന ചരിഞ്ഞു; കാർ ഷെഡ് തകർക്കുന്നതിനിടെ നെഞ്ചിൽ കമ്പി തുളച്ചു കയറിയത് മരണകാരണം

കോഴിക്കോട്: പെരുവണ്ണാമുഴിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നെഞ്ചിൽ കമ്പി തുളഞ്ഞു കയറി ചരിഞ്ഞു. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിലാണ് സംഭവം.ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചു. ഇതോടെ, അക്രമാസക്തയായ കൂട്ടത്തിലെ പിടിയാന ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു. സമീപത്തെ വീട്ടിൽ കയറിയാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർ ഷെഡ് തകർത്തു. ഇതിനിടെ ഷെഡിന്‍റെ ഇരുമ്പ് തൂണ് ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കോടെ തോട്ടത്തിലേക്ക് കയറിയ ആനയെ രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

അമിതഭാരം കയറ്റിയാൽ ടോൾ നിരക്ക് ഇരട്ടിയാകും; ഇന്നുമുതൽ പ്രാബല്യത്തിൽ

കൊച്ചി: ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകൾ പ്രകാരം, അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ അധിക ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും. 40 ശതമാനത്തിൽ കൂടുതലായി അമിത ഭാരം കണ്ടെത്തിയാൽ ടോൾ നിരക്കിന്റെ... Continue Reading →

താപനില ഉയരുന്നു: പാലക്കാട് 40°C വരെയും തൃശ്ശൂരിൽ 37°C വരെയും ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം. കേരളത്തിൽ ഇന്ന് (15/04/2026) മുതൽ 19/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം  ജില്ലയിൽ ഉയർന്ന താപനില 38°C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ  ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... Continue Reading →

നഗരത്തിൽ നാളെ ശുദ്ധ ജല വിതരണം തടസ്സപ്പെടും

പീച്ചിയിലെ 600 എം.എം പൈപ്പ്ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ, തൃശ്ശൂർ പഴയ  മുനിസിപ്പൽ പ്രദേശങ്ങളിൽ നാളെ (ഏപ്രിൽ 16) ശുദ്ധജല വിതരണം പൂർണ്ണമായും തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരും ദിവസങ്ങളിൽ ശേഖരിച്ചു വെക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി തൃശൂർ വാട്ടർ വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. ഫോൺ : 0487-2330402

സോഷ്യല്‍ മീഡിയാ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊച്ചി: സോഷ്യല്‍ മീഡിയാ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ എംജെ റസിഡന്‍സിയില്‍വെച്ചാണ് പിടിയിലായത്.ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിന്‍സിയെന്ന് പൊലീസ് അറിയിച്ചു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. 2025 ജൂലൈയിലും റിന്‍സി എംഡിഎംഎയുമായി പിടിയിലായിരുന്നു.

സെറാഫ്സിന്റെ സഹായം; ആനിക്ക് ഇനി ആശ്വാസത്തോടെ അന്തിയുറങ്ങാം

പട്ടിക്കാട്. സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പള്ളിക്കണ്ടത്ത് താമസിക്കുന്ന കൈപ്പറമ്പിൽ ആനിയുടെ വീട് പുനർനിർമിച്ച് വാസയോഗ്യമാക്കി നൽകി. ചെറുപ്പത്തിലെ പോളിയോ രോഗം ബാധിച്ച് ഇരു കാലുകളും തളർന്നുപോയ ആനി വൃദ്ധയായ മാതാവിനൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്. മരണത്തിന്  മുൻപ് തൻ്റെ മകളെ അടച്ചുറപ്പുള്ള ഒരു വീട്ടിൽ ആക്കുക എന്നതായിരുന്നു ആ മാതാവിൻ്റെ ആഗ്രഹം. എന്നാൽ അത് സാധ്യമാകാതെ അവർ കഴിഞ്ഞ ഓഗസ്റ്റ് മാസം ഈ ലോകത്തോട് വിട പറഞ്ഞു.തുടർന്ന് രാത്രികാലങ്ങൾ ആനി കഴിച്ചുകൂട്ടിയിരുന്നത് സഹോദരൻ്റെ വസതിയിൽ... Continue Reading →

സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്.ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.വിദ്യാർഥികള്‍ക്ക് ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും:results.cbse.nic.incbse.gov.incbseresults.nic.indigilocker.gov.inresults.gov.inമൊബൈല്‍ ആപ്പുകള്‍: DigiLocker, UMANG ആപ്പുകള്‍ വഴി ഫലം പരിശോധിക്കാം.SMS സേവനം: ഇന്റർനെറ്റ് ലഭ്യമല്ലാത്തവർക്ക് SMS വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്.IVRS (ഫോണ്‍... Continue Reading →

കെഎസ്‌ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും  ആക്രമിച്ച് മുങ്ങിയ പ്രതികൾ പിടിയിൽ

ആലുവ: കെഎസ്‌ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച ശേഷം ഒളിവില്‍പ്പോയ പ്രതികളെ ആലുവ ഈസ്റ്റ് പോലീസ് പിടികൂടി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തില്‍ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് മുഹമ്മദ് റിസ്വാൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയില്‍ വച്ചാണ് അക്രമം നടന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനു കുറുകെ നിർത്തി ഡോർ വലിച്ചു തുറന്ന് ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാകുമാറിനെ ആക്രമിക്കുകയായിരുന്നു.തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും പരിക്കേറ്റു.... Continue Reading →

കോഴിക്കോട് പതിനാറുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിന (16) യെ കൊലപ്പെടുത്തിയത്. ബന്ധുവായ അദ്‌നാനെ ദുരൂഹ സാഹചര്യത്തിൽ മറ്റൊരു മുറിയിലും മരണപ്പെട്ട നിലയിൽ കണ്ടെത്തി.യുവാവിൻ്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം... Continue Reading →

നാടെങ്ങും വിളവെടുപ്പ് ഉത്സവം; വിഷു വിപണി കീഴടക്കി കുടുംബശ്രീ

തൃശൂർ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽകാല പച്ചക്കറി കൃഷികൾ വിളവെടുത്തു. വിഷരഹിത പച്ചക്കറികളിൽ വിഷുക്കണിയൊരുക്കാൻ കുടുംബശ്രീ അംഗങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ മണ്ണിൽ പൊന്ന് വിളയുകയാണ്. കണിവെള്ളരിയും തണ്ണിമത്തനും നാടൻ പച്ചക്കറികളുമെല്ലാം കൃഷി ചെയ്ത് വിഷു ചന്തകളിലൂടെ വിപണനം നടത്തുകയാണ് കുടുംബശ്രീ. ‘വേനൽ മധുരം’ പദ്ധതിയിൽ 68.75 ഏക്കർ വിസ്തൃതിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 4,01,234 കിലോഗ്രാം തണ്ണിമത്തനാണ്  കൃഷി ചെയ്തത്. 66 സി ഡി എസുകളിലായി 90 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളിലൂടെ... Continue Reading →

Powered by WordPress.com.

Up ↑