കനത്ത ചൂട്; പാലക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

പാലക്കാട്. കനത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ  ചില്ലാണ് തകർന്നത്. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം.  പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ അഞ്ഞൂറും മാർക്ക് നേടി മലയാളി വിദ്യാർഥി

Photo courtesy: Manorama കോഴിക്കോട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ അഞ്ഞൂറും മാർക്ക് നേടി ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി വിദ്യാർഥി. കോഴിക്കോട് സ്വദേശിയായ ഡാനിയൽ ജേക്കബ് ബാസ്റ്റിൻ ആണ് മികച്ച വിജയം കൈവരിച്ചത്. ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയാണ് ഡാനിയേൽ. ഡാനിയേലിന്റെ അമ്മ ആൻമേരി മാത്യു 1999 എസ്എസ്എൽസി ബാച്ചിലെ 13ാം റാങ്കുകാരിയാണ്.2019ൽ ബ്രെയ്ൻ ട്യൂമർ ബാധിച്ച് ഡാനിയേലിന്റെ പിതാവ് ബാസ്റ്റിൻ ജെയിംസ് ജേക്കബ മരണപ്പെട്ടു. തുടർന്ന് അമ്മയാണ് പഠനത്തിന് വേണ്ട... Continue Reading →

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള കില മണ്ണുത്തി സെൻ്ററിൽ  സൗജന്യ പരിശീലനങ്ങൾ

മണ്ണുത്തി. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള കില മണ്ണുത്തി സെൻ്ററിൽ കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏപ്രിൽ മാസത്തിൽ വിവിധ സൗജന്യ പരിശീലനങ്ങൾ നടത്തുന്നു. പരിശീലന സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി  വരെയാണ്.ഈ പരിശീലനങ്ങളിൽ മുഴുവൻ സമയവും  പങ്കെടുക്കുവാൻ താല്പര്യമുള്ള 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവർ https://forms.gle/5iqtSNXN6FVY1rPA9 എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്തതിനുശേഷം ആധാര്‍ കാര്‍ഡിൻ്റെ കോപ്പി സഹിതം അതത് പരിശീലനങ്ങൾ തുടങ്ങുന്ന ദിവസം രാവിലെ 9.30 ന് കിലയുടെ മണ്ണുത്തി  സെൻ്ററിൽ എത്തേണ്ടതാണ്.... Continue Reading →

കുതിരാൻ തുരങ്കത്തിനുള്ളിലെ വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

കുതിരാൻ. തുരങ്കത്തിനുള്ളിൽ കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഓട്ടോ ടാക്‌സി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ഓട്ടോ ടാക്‌സി ഡ്രൈവർ ഏങ്ങണ്ടിയൂർ സ്വദേശി തൊടുവിൽ വീട്ടിൽ മോഹനൻ മകൻ രതീഷ് (45) ആണ് മരിച്ചത്.ഏപ്രിൽ 3നാണ് കുതിരാൻ തുരങ്കത്തിനുള്ളിൽ വെച്ച് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിക്കുകയായിരുന്നു.

വഴുക്കുംപാറയിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കുതിരാൻ. ദേശീയപാത വഴുക്കുംപാറയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂർ പുത്തമ്പല്ലി വിഷാരത്ത് ആദർശ് (21) ആണ് മരിച്ചത്. ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരനാണ് ആദർശ്.ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ വെച്ച് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സുഹൃത്തിനൊപ്പം നെല്ലിയാമ്പതിയിൽ പോയി തിരിച്ചു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിന് അടിയന്തര ശസ്ത്രകിയ... Continue Reading →

സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; ഒന്നാം ക്ലാസ് അഡ്മിഷൻ മെയ് 22 മുതൽ ആരംഭിക്കും

തിരുവനന്തപുരം: വേനലവധിക്കു ശേഷം സംസ്ഥാനത്ത് സ്കൂ‌ളുകൾ ജൂൺ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ്സ് അഡ്മ‌ിഷൻ മെയ് 22 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒന്നു മുതൽ എട്ട് വരെ യൂണിഫാം, പാഠപുസ്‌തകം എന്നിവ സൗജന്യമാണ്. ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാൻ പാടില്ല. രണ്ടായിരത്തി ഒമ്പതിലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 13 പ്രകാരം അൺ എയിഡഡ് സ്കൂളിനും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് മന്ത്രി... Continue Reading →

വിദ്യാർഥിയുടെ മർദ്ദനമേറ്റ അധ്യാപികയെ മാലദ്വീപിൽ നിന്ന് ഉടൻ നാട്ടിലെത്തിക്കും

ചെങ്ങന്നൂർ. മാലദ്വീപിൽ വിദ്യാർഥിയുടെ ക്രൂരമായ മർദ്ദനത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ സംഭവിച്ച അധ്യാപിക സ്മിത എൻ പിള്ളയെ ഉടൻ നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂർത്തിയായി വരികയാണ്. അടുത്ത ആഴ്ച ആദ്യത്തോടെ സ്മിതയെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭർത്താവ് ദീപക് പറഞ്ഞു. നിലവിൽ മാലദ്വീപിൽ വേദന സംഹാരികൾ മാത്രമാണ് നൽകുന്നത്. മുക്കിന്റെ എല്ലിന് ഗുരുതരമായി പൊട്ടലേറ്റ സ്മിതയുടെ ശസ്ത്രക്രിയ നാട്ടിലെത്തിയ ശേഷം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.മാലദ്വീപിലെ ഗാഫ് ധാൽ അറ്റോൾ സ്‌കൂളിലെ ലാബിലിരുന്ന് വിദ്യാർഥി സ്ഥിരമായി... Continue Reading →

ലോൺ ആപ്പ് ചതി: പോലീസിന്റെ 9497980900 എന്ന വാട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം

തൃശൂർ. ലോൺ ആപ്പിന്റെ ചതിയിൽ പെട്ടാൽ എത്രയും വേഗം വിവരമറിയിക്കണമെന്ന് തൃശ്ശൂർ റൂറൽ പോലീസ് അറിയിച്ചു. ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ 9497980900 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേന പോലീസിനെ അറിയിക്കാം. ഇതോടൊപ്പംതന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ നേരിട്ടു വിളിച്ചും പരാതികൾ അറിയിക്കാവുന്നതാണ്.എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത  കൂടുതലാണെന്നും പോലീസ് അറിയിച്ചു.

പട്ടിക്കാട് തേർമഠം ജോസ് (91) അന്തരിച്ചു

പട്ടിക്കാട്. തേർമഠം ജോസ് (91) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് പട്ടിക്കാട് മാർ തോമാ ശ്ലീഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മകൻ: പരേതനായ സജി. മരുമകൾ: ടിൻസി.

കനത്ത ചൂട്; തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട് തുടരുന്നു

തൃശൂർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് രേഖപ്പെത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട് തുടരുന്നു. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Powered by WordPress.com.

Up ↑