തൃശൂര്‍: മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. 70 വയസുകാരി എന്നാസ്സി അമ്മാൾ ആണ് കൊല്ലപ്പെട്ടത്. രാവിലെ വീടിനോട് ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു. എന്നാസി അമ്മാളിനൊപ്പം മകനാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പുലി ആക്രമിച്ചതാണെന്നാണ് നിഗമനം. മൃതദേഹം തുടർനടപടികൾക്കായി വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് സംഭവം.
തൃശ്ശൂരിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു
തൃശ്ശൂർ. കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങല്‍ സില്‍ജോ - ജോണ്‍സി ദമ്പതികളുടെ ഇളയ മകൻ ആൾജോ ആണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി. കുട്ടികള്‍ കിടന്നിരുന്ന തലയണയുടെ അടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വെള്ളിക്കെട്ടൻ ഇനത്തില്‍ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പാമ്പിനെ തല്ലിക്കൊന്നു. സഹോദരൻ പത്തു വയസ്സുള്ള അനോഷ് എന്ന കുട്ടിയും ഗുരുതരാവസ്ഥയിലാണ്. കുട്ടി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍... Continue Reading →
ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണം; അംബാസഡറെ വിളിപ്പിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചു
ഇറാൻ. ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ ഇറാൻ അംബാസഡറെ വിളിപ്പിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ ഇറാന്റെ പ്രതിനിധിയായ ഡോ.മുഹമ്മദ് ഫത്താലിയെയാണ് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്. ജഗ് അർണവ്, സൻമാർ ഹെറാൾഡ് എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ഒമാൻ്റെ വടക്കൻ തീരത്തു വച്ചായിരുന്നു ആക്രമണം. കപ്പലുകളും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപ്പോർട്ടുകൾ.
വീണ്ടും ലോൺ ആപ്പ് ഭീഷണി; വടകരയിൽ യുവാവിനെ കാണാതായി
കോഴിക്കോട്. ലോൺ ആപ്പിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങിയതോടെ യുവാവിനെ കാണാതായതായി പരാതി. വടകരയിലാണ് സംഭവം. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് ഈമാസം 13 മുതൽ കാണാതായത്. വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ വായ്പ എടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു. വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവാവ് ഇറങ്ങിയത്. പിന്നീട് ഇതുവരെ തിരിച്ചെത്തിയില്ല.വിഷ്ണുവിന്റെ ചിത്രങ്ങൾ... Continue Reading →
ചേലക്കരയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു
ചേലക്കര: തൊഴുപ്പാടത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. കൊല്ലംതൊടി ലക്ഷ്മിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് ഇന്നലെ രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ആട് വളർത്തലിലൂടെ ഉപജീവനം നടത്തിയിരുന്ന ഈ കുടുംബത്തിന് വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മരണകാരണവും ഏത് ജീവിയാണ് ആക്രമണം നടത്തിയതെന്നും സ്ഥിരീകരിക്കാൻ കഴിയൂ.
വാൽപ്പാറ അപകടം; വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്‌നാട് പോലീസിന്റെ നിഗമനം
വാൽപ്പാറ. ആളിയാർ ചുരത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറാണ് അപകട കാരണമെന്ന് തമിഴ്‌നാട് പോലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലായിരിക്കാം എന്നാണ് കരുതുന്നത്. ഗിയറിൽ വാഹനം നിർത്താനുള്ള ശ്രമവും പരാജയപ്പെട്ടതായി സംശയിക്കുന്നു. കൽഭിത്തിയിൽ സ്ഥാപിച്ച ഇരുമ്പു തൂണുകൾ തകർത്ത് 800 അടി താഴ്ച്ചയിലേയ്ക്ക് വാൻ വീഴുകയായിരുന്നു. പാറയിടുക്കിൽ അഞ്ചു തവണ കരണം മറിഞ്ഞു. ഛിന്നഭിന്നമായ വാഹന അവശിഷ്ടങ്ങളാണ് റോഡിൽ പതിച്ചത്. ചുരത്തിലെ പതിമൂന്നാം വളവിൽ... Continue Reading →
പാണഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന പാലക്കാട് സ്വദേശി പിടിയിൽ
തൃശൂർ. പാണഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന പാലക്കാട് സ്വദേശിയെ തൃശൂർ സിറ്റി പോലീസ് പിടികൂടി. പാലക്കാട് എരിമയൂർ സ്വദേശി തൊട്ടിയം കുളമ്പുവീട്ടിൽ അറുമുഖൻ (39) എന്നയാളാണ് പിടിയിലായത്. ഏപ്രിൽ 10നാണ് സംഭവം ഉണ്ടായത്. ശക്തൻ മാർക്കറ്റിൽ നിന്നും പോസ്‌റ്റോഫീസ് റോഡിലേയ്ക്ക് വാടക പോകുന്നതിനിടെയാണ് ഓട്ടോറിക്ഷയുടെ പിന്നിൽ വെച്ചിരുന്ന പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ഉടൻ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ... Continue Reading →
തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗിലെ തീപിടിത്തം; 150 ബൈക്കുടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചു
തൃശൂർ. റെയിൽവേ സ്‌റ്റേഷൻ പാർക്കിംഗിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച 150 ബൈക്കുടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചു. റെയിൽവേയുടെ അംഗീകൃത പാർക്കിങ് സ്ഥലത്ത് നിശ്ചിത ഫീസടച്ച് സൂക്ഷിക്കാനേൽപ്പിച്ച വാഹനങ്ങളാണ് അഗ്നിക്കിരയായത്.ആകെ 323 ഇരുചക്രവാഹനങ്ങളാണ് കത്തിയത്. അൻപതോളം ബൈക്കുകൾക്ക് മാത്രമാണ് ഫുൾ കവറേജ് ഇൻഷ്വറൻസ് ഉണ്ടായിരുന്നത്. അവർക്ക് കമ്പനി പണം നൽകി. തേർഡ് പാർട്ടി ഇൻഷ്വറൻസ് ഉള്ള ബാക്കി വാഹനങ്ങൾക്ക് കരാറുകാരൻ നഷ്ടപരിഹാരം നൽകി. ആർസി ബുക്ക് പരിശോധിച്ച് വാഹനത്തിന്റെ പഴക്കം അനുസരിച്ച് 10,000 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെയാണ്... Continue Reading →
സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു
കണ്ണൂർ. പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ ചികിത്സയിലാണ്.അടുത്ത സുഹൃത്തുക്കളായിരുന്നു ഷെഫീഖും പ്രശാന്തനും. ഷെഫീഖ് തുടങ്ങാനിരുന്ന കടയിലെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്തനാണ്. ഇന്ന് രാവിലെ പ്രശാന്തനെ കാണുന്നതിനായി ഷെഫീഖ് പ്രശാന്തന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് ഷെഫീഖ് ചുറ്റിക ഉപയോഗിച്ച് പ്രശാന്തന്റെ തലയ്ക്ക് ആഞ്ഞ് അടിക്കുകയുമായിരുന്നു. പ്രശാന്തൻ സംഭവ സ്ഥലത്ത് കുഴഞ്ഞുവീണു. നിലവിളി കേട്ട്... Continue Reading →
തൃശൂര്‍പൂരം: ചൂടിനെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കും
തൃശ്ശൂർ. ജില്ലയില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൂരം വീക്ഷിക്കാനെത്തുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജില്ലാകളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, നിര്‍ജ്ജലീകരണം പോലെയുള്ള അപകടങ്ങള്‍ പ്രതിരോധിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആനകള്‍ക്ക് ചൂടില്‍ നിന്ന് സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. തണ്ണിമത്തന്‍, വെള്ളരി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ ആനകള്‍ക്ക് യഥേഷ്ടം നല്‍കണമെന്നും ഇടയ്ക്കിടെ തറ നനച്ചു കൊടുക്കണമെന്നും ജില്ലാ... Continue Reading →
