പാണഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന പാലക്കാട് സ്വദേശി പിടിയിൽ

തൃശൂർ. പാണഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന പാലക്കാട് സ്വദേശിയെ തൃശൂർ സിറ്റി പോലീസ് പിടികൂടി. പാലക്കാട് എരിമയൂർ സ്വദേശി തൊട്ടിയം കുളമ്പുവീട്ടിൽ അറുമുഖൻ (39) എന്നയാളാണ് പിടിയിലായത്.

ഏപ്രിൽ 10നാണ് സംഭവം ഉണ്ടായത്. ശക്തൻ മാർക്കറ്റിൽ നിന്നും പോസ്‌റ്റോഫീസ് റോഡിലേയ്ക്ക് വാടക പോകുന്നതിനിടെയാണ് ഓട്ടോറിക്ഷയുടെ പിന്നിൽ വെച്ചിരുന്ന പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ഉടൻ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.

തൃശൂർ ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ശശീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്‌പെക്ടർ കിരൺ സി നായർ, സബ് ഇൻസ്‌പെക്ടർമാരായ റെജിൻരാജ്, ഉദയൻ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ വിനു കുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, മനീഷ്, റെനീഷ് (ക്യാമറ കൺട്രോൾ റൂം) എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading