
തൃശൂർ. റെയിൽവേ സ്‌റ്റേഷൻ പാർക്കിംഗിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച 150 ബൈക്കുടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചു. റെയിൽവേയുടെ അംഗീകൃത പാർക്കിങ് സ്ഥലത്ത് നിശ്ചിത ഫീസടച്ച് സൂക്ഷിക്കാനേൽപ്പിച്ച വാഹനങ്ങളാണ് അഗ്നിക്കിരയായത്.
ആകെ 323 ഇരുചക്രവാഹനങ്ങളാണ് കത്തിയത്. അൻപതോളം ബൈക്കുകൾക്ക് മാത്രമാണ് ഫുൾ കവറേജ് ഇൻഷ്വറൻസ് ഉണ്ടായിരുന്നത്. അവർക്ക് കമ്പനി പണം നൽകി. തേർഡ് പാർട്ടി ഇൻഷ്വറൻസ് ഉള്ള ബാക്കി വാഹനങ്ങൾക്ക് കരാറുകാരൻ നഷ്ടപരിഹാരം നൽകി. ആർസി ബുക്ക് പരിശോധിച്ച് വാഹനത്തിന്റെ പഴക്കം അനുസരിച്ച് 10,000 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെയാണ് ലഭിച്ചത്.

Leave a Reply