
തൃശ്ശൂർ. കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങല്‍ സില്‍ജോ – ജോണ്‍സി ദമ്പതികളുടെ ഇളയ മകൻ ആൾജോ ആണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.
കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി. കുട്ടികള്‍ കിടന്നിരുന്ന തലയണയുടെ അടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വെള്ളിക്കെട്ടൻ ഇനത്തില്‍ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പാമ്പിനെ തല്ലിക്കൊന്നു. സഹോദരൻ പത്തു വയസ്സുള്ള അനോഷ് എന്ന കുട്ടിയും ഗുരുതരാവസ്ഥയിലാണ്. കുട്ടി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടി അബോധാവസ്ഥയിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകൂ.

Leave a Reply