
ഇറാൻ. ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ ഇറാൻ അംബാസഡറെ വിളിപ്പിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ ഇറാന്റെ പ്രതിനിധിയായ ഡോ.മുഹമ്മദ് ഫത്താലിയെയാണ് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്. ജഗ് അർണവ്, സൻമാർ ഹെറാൾഡ് എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഒമാൻ്റെ വടക്കൻ തീരത്തു വച്ചായിരുന്നു ആക്രമണം. കപ്പലുകളും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപ്പോർട്ടുകൾ.

Leave a Reply