ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണം; അംബാസഡറെ വിളിപ്പിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചു

ഇറാൻ. ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ ഇറാൻ അംബാസഡറെ വിളിപ്പിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ ഇറാന്റെ പ്രതിനിധിയായ ഡോ.മുഹമ്മദ് ഫത്താലിയെയാണ് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്. ജഗ് അർണവ്, സൻമാർ ഹെറാൾഡ് എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ഒമാൻ്റെ വടക്കൻ തീരത്തു വച്ചായിരുന്നു ആക്രമണം. കപ്പലുകളും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപ്പോർട്ടുകൾ.

ഹോർമുസ് തുറന്ന് ഇറാൻ; തീരുമാനം ലെബനനിലെ വെടിനിർത്തൽ പശ്ചാത്തലത്തിൽ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഇറാൻ പൂർണമായും തുറന്നു. ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വെടിനിർത്തൽ കാലാവധി അവസാനിക്കും വരെ കടലിടുക്ക് തുറന്നു കിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ പോർട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തേ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്ന് അരാഗ്ചി അറിയിച്ചു.വ്യാഴാഴ്ചയാണ് ഇസ്രയേലും ലബനനും പത്തുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു വെടിനിർത്തൽ. ഹോർമുസ് തുറന്ന ഇറാന്റെ തീരുമാനത്തെ ഡോണൾഡ്... Continue Reading →

ആന്ധ്രയിൽ പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു

അമരാവതി: ആന്ധ്രപ്രദേശിലെ കുർണൂലിൽ  ധർമ്മപൂർ ടോൾ പ്ലാസക്ക് സമീപം പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്‌ എട്ട് പേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു. ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്ക് പോയ പിക്ക് അപ്പ് വാനാണ് എതിർദിശയില്‍ നിന്ന് വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. വാഹനത്തില്‍ 21 പേരായിരുന്നു ഉണ്ടായിരുന്നത്.എട്ട് പേരും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. കർണാടക സ്വദേശികളായ അഞ്ച് സ്ത്രീകള്‍, മൂന്ന് വയസുള്ള പെണ്‍കുട്ടി, രണ്ട് പുരുഷന്മാർ എന്നിവരാണ് മരിച്ചത്.

അമിതഭാരം കയറ്റിയാൽ ടോൾ നിരക്ക് ഇരട്ടിയാകും; ഇന്നുമുതൽ പ്രാബല്യത്തിൽ

കൊച്ചി: ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകൾ പ്രകാരം, അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ അധിക ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും. 40 ശതമാനത്തിൽ കൂടുതലായി അമിത ഭാരം കണ്ടെത്തിയാൽ ടോൾ നിരക്കിന്റെ... Continue Reading →

സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്.ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.വിദ്യാർഥികള്‍ക്ക് ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും:results.cbse.nic.incbse.gov.incbseresults.nic.indigilocker.gov.inresults.gov.inമൊബൈല്‍ ആപ്പുകള്‍: DigiLocker, UMANG ആപ്പുകള്‍ വഴി ഫലം പരിശോധിക്കാം.SMS സേവനം: ഇന്റർനെറ്റ് ലഭ്യമല്ലാത്തവർക്ക് SMS വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്.IVRS (ഫോണ്‍... Continue Reading →

മാലദ്വീപിൽ വിദ്യാർഥിയുടെ ആക്രമണം; മലയാളി അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

ചെങ്ങന്നൂർ. മാലദ്വീപിലെ സ്‌കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് മൂക്കിന് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) പരിക്കേറ്റത്. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. ഏപ്രിൽ 12നായിരുന്നു സംഭവം. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ്ധാൽ അടോൾ സ്‌കൂളിലെ അധ്യാപികയാണ് സ്മിത. സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്.ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപെട്ട സ്മിത വിദ്യാർഥിയെ പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത്... Continue Reading →

പതിനഞ്ച് ഇന്ത്യൻ കപ്പലുകൾ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി. ഇന്ത്യന്‍ പതാകയുള്ളതും ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതുമായ 15 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. നിലവില്‍, അവയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഹോര്‍മൂസിലൂടെ പഴയതരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും,... Continue Reading →

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നത് നിരോധിക്കാൻ നീക്കം

ന്യൂഡൽഹി: രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നത് പൂർണമായും നിരോധിക്കാനും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകുന്നത് നിയന്ത്രണം ഏർപ്പെടുത്താനും നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് രേഖയിലാണ് (എൻഎഫ്.ഐ) നിർദേശം.രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നിർദേശിക്കാനോ നൽകാനോ പാടില്ലെന്ന് കരടുരേഖ വ്യക്തമാക്കുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൃത്യമായ വൈദ്യപരിശോധനയും മേൽനോട്ടവുമില്ലാതെ ഇത്തരം മരുന്നുകൾ നൽകുന്നത് ഒഴിവാക്കണം. അതിഗുരുതര... Continue Reading →

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പോക്‌സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്‌സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ... Continue Reading →

എംബിബിഎസ് കോഴ്‌സ്: നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കാം

ന്യൂഡൽഹി: ഇന്ത്യയിൽ എംബിബിഎസ് കോഴ്‌സിന് പരമാവധി നാലര വർഷത്തെ ഫീസ് മാത്രമേ മെഡിക്കൽ കോളജുകൾക്ക് ഈടാക്കാനാവു എന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി. കൂടുതൽ ഫീസ് വാങ്ങുന്നവർക്കതിരേ നിയമനടപടി സ്വീകരിക്കുമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.ഇന്ത്യയിൽ എംബിബിഎസ് പഠനത്തിന്റെ പരമാവധി കാലാവധി നാലര വർഷമാണ്. ഇതിനോടൊപ്പം ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും വിദ്യാർഥികൾ ചെയ്യണം. എന്നാൽ, ഇന്റേൺഷിപ്പ് കാലയളവിൽ ഉൾപ്പെടെ വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കുന്നതായി പരാതി ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തത വരുത്തിയത്.

Powered by WordPress.com.

Up ↑