
അമരാവതി: ആന്ധ്രപ്രദേശിലെ കുർണൂലിൽ ധർമ്മപൂർ ടോൾ പ്ലാസക്ക് സമീപം പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു. ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്ക് പോയ പിക്ക് അപ്പ് വാനാണ് എതിർദിശയില്‍ നിന്ന് വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. വാഹനത്തില്‍ 21 പേരായിരുന്നു ഉണ്ടായിരുന്നത്.
എട്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കർണാടക സ്വദേശികളായ അഞ്ച് സ്ത്രീകള്‍, മൂന്ന് വയസുള്ള പെണ്‍കുട്ടി, രണ്ട് പുരുഷന്മാർ എന്നിവരാണ് മരിച്ചത്.

Leave a Reply