വാർഷിക പരീക്ഷയിൽ 30 ശതമാനത്തിൽ കുറവ് മാർക്ക് നേടിയവർക്ക് വീണ്ടും പരീക്ഷ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി സേ പരീക്ഷാ രീതിയിൽ പരീക്ഷ നടത്തും. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലാണ് വീണ്ടും പരീക്ഷ നടത്താൻ വിദ്യാഭ്യാസ നിലവാര സമിതി തീരുമാനിച്ചത്.

ഈ മാസം 28 മുതൽ 30 വരെയായിരിക്കും പരീക്ഷ. ഈ മാസം 20 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ അധ്യാപകർ വിദ്യാർഥികൾക്ക് പഠന പിന്തുണ നല്കണമെന്നും ക്യുഐപി മീറ്റിംഗിൽ തീരുമാനമായി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading