രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നത് നിരോധിക്കാൻ നീക്കം

ന്യൂഡൽഹി: രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നത് പൂർണമായും നിരോധിക്കാനും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകുന്നത് നിയന്ത്രണം ഏർപ്പെടുത്താനും നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് രേഖയിലാണ് (എൻഎഫ്.ഐ) നിർദേശം.

രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നിർദേശിക്കാനോ നൽകാനോ പാടില്ലെന്ന് കരടുരേഖ വ്യക്തമാക്കുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൃത്യമായ വൈദ്യപരിശോധനയും മേൽനോട്ടവുമില്ലാതെ ഇത്തരം മരുന്നുകൾ നൽകുന്നത് ഒഴിവാക്കണം. അതിഗുരുതര സാഹചര്യങ്ങളിൽ മാത്രം ഡോക്ടർമാരുടെ കർശന മേൽനോട്ടത്തിൽ മരുന്നുകൾ നൽകാം തുടങ്ങിയവയാണ് നിർദേശങ്ങൾ. കഴിഞ്ഞ വർഷം കുട്ടികൾക്ക് നൽകിയ കഫ് സിറപ്പുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡി ഇജി), എത്തിലീൻ ഗ്ലൈക്കോൾ (ഇ ജി) തുടങ്ങിയ വിഷാംശങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading