
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസിലേക്ക് പ്രവേശിക്കാനോ പുറത്തേക്കു പോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും തടയുമെന്നും യുഎസ് നാവികസേനയ്ക്കു നിർദേശം നൽകിയെന്നും ട്രംപ് പറഞ്ഞു.
‘നിയമവിരുദ്ധമായി ഈടാക്കുന്ന ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്രാതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ല. ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാൻ അമേരിക്ക തയാറാണ്’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ആണവപദ്ധതി ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് പറഞ്ഞു.

Leave a Reply