ജപ്പാനിൽ അതിശക്തമായ ഭൂചലനം; കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി

ടോക്യോ: ജപ്പാനിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയത്. ജപ്പാൻ്റെ വടക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയുടെ തീരക്കടലിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:53-ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ഇതിനെത്തുടർന്ന് മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെ എം എ) മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന് 40... Continue Reading →

ഹോർമുസ് ഉപരോധിക്കുമെന്ന് ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസിലേക്ക് പ്രവേശിക്കാനോ പുറത്തേക്കു പോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും തടയുമെന്നും യുഎസ് നാവികസേനയ്ക്കു നിർദേശം നൽകിയെന്നും ട്രംപ് പറഞ്ഞു. 'നിയമവിരുദ്ധമായി ഈടാക്കുന്ന ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്രാതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ല. ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാൻ അമേരിക്ക തയാറാണ്' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ആണവപദ്ധതി ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് പറഞ്ഞു.

ഹോർമുസിൽ ഫീസ് ഈടാക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്

ഇറാൻ: വെടിനിർത്തൽ ധാരണ നിലവിൽവന്ന് രണ്ടു ദിവസമായിട്ടും ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയാണ്. രണ്ടു ദിവസത്തിനിടെ വെറും 12 കപ്പലുകളാണ് ഹോർമുസ് കടന്നുപോയത്. പശ്ചിമേഷ്യൻ യുദ്ധത്തിനുമുമ്പ് ദിവസം തോറും നൂറിലേറെ കപ്പലുകൾ കടന്നുപോയിരുന്നു.230 കപ്പലുകളാണ് ഹോർമുസ് കടക്കാൻ കാത്തുകിടക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

ചരിത്ര നിമിഷം; ആർട്ടെമിസ് 2 സംഘം  ഭൂമിയിൽ തിരിച്ചെത്തി

ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം  ഭൂമിയിൽ തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച... Continue Reading →

അമേരിക്ക-ഇറാൻ വെടിനിർത്തൽ: ചർച്ച നാളെ ഇസ്ലാമാബാദിൽ

ഇസ്ലാമാബാദ്. അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ ചർച്ചകൾ നാളെ പാകിസ്താനിലെ ഇസ്ലാമാബാദിൽ  ആരംഭിക്കും. യുദ്ധത്തിൽ വിജയിച്ചത് ഇറാനെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി പ്രഖ്യാപിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഒരു വൻശക്തിയായി ഉദിച്ചുയരുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഖമനയി പ്രഖ്യാപിച്ചു.നിർണായക ചർച്ചകൾക്കായി ഇറാൻ പ്രതിനിധി സംഘം പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും... Continue Reading →

കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം; നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണൽ ഗാർഡ് സൈറ്റിലാണ് ഡ്രോൺ ആക്രമണം നടന്നത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും സൈനിക സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണ സമയത്ത് സൈനികർ സുരക്ഷിതരായിരുന്നതിനാൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.സ്ഫോടനത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രാജ്യത്തിന്റെ... Continue Reading →

ഭൂമിയോട് അടുത്ത് ആര്‍ട്ടെമിസ് 2 സംഘം; നാളെ പുലര്‍ച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

ന്യൂയോര്‍ക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ആർട്ടെമിസ് 2 സംഘം ഒരുങ്ങി കഴിഞ്ഞു. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്തിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടം അതീവ നിര്‍ണായകമാണ്. കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ജോണ്‍ പി... Continue Reading →

യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം: ഇറാൻ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മേജർ ജനറൽ മജീദ് ഖദേമിയാണ് കൊല്ലപ്പെട്ടത്. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച സംയുക്ത സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മജീദ് ഖദേമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്.

കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണം

കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മാർച്ച് 19നും മിന അൽ അഹമ്മദിഎണ്ണ ശുദ്ധീകരണശാല ഇറാൻ ആക്രമിച്ചിരുന്നു. കുവൈത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് മിന അൽ അഹമ്മദി. പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്.

ഇറാനിലെ ബി-1 ബ്രിഡ്ജ് അമേരിക്ക  വ്യോമാക്രമണത്തിൽ തകർത്തു

ടെഹ്റാൻ: ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും വലിയ പാലമായ ബി-1 ബ്രിഡ്ജ് വ്യോമക്രമണത്തിൽ അമേരിക്ക തകർത്തു. ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലമാണ് തകർന്നത്. ആക്രമണത്തിൽ 8 പേ‍ർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാ പ്രവ‍ർത്തനം നടത്താനുമെത്തിയവർക്കാണ് രണ്ടാമത്തെ ആക്രമണത്തിൽ പരിക്കേറ്റത്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ഇറാൻ സ്വദേശികളും... Continue Reading →

Powered by WordPress.com.

Up ↑