ഒറാക്കിൾ കമ്പനി ഒറ്റ രാത്രികൊണ്ട് പിരിച്ചുവിട്ടത് 30000 ജീവനക്കാരെ

ന്യൂഡൽഹി. യുഎസ് ഐടി കമ്പനിയായ ഒറാക്കിൾ ആഗോളതലത്തിൽ ഒറ്റ രാത്രികൊണ്ട് 30000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇന്ത്യയിലെ 12000 ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചേക്കുമെന്ന് സൂചന. ഒറാക്കിൾ കമ്പനിയുടെ കീഴിൽ 30000 പേർ ഇന്ത്യയിൽ ജോലി ചെയ്യുന്നുണ്ട്. മാർച്ച് 31ന് പുലർച്ചെ 6 മണിക്കാണ് ജോലി നഷ്ടപ്പെട്ട വിവരം ജീവനക്കാരെ കമ്പനി ഇമെയിൽ വഴി അറിയിച്ചത്. ചൊവ്വാഴ്ച അവസാന പ്രവർത്തി ദിവസമായിരിക്കും എന്നായിരുന്നു സന്ദേശം.

കുവൈറ്റിൽ ഇറാൻ ആക്രമണം: ഒരു ഇന്ത്യാക്കാരൻ മരിച്ചു

കുവൈറ്റ് സിറ്റി: വൈദ്യുതി നിലയത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. കുവൈറ്റ് വൈദ്യുതി മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. കൂട് വിവരങ്ങൾ ലഭ്യമായിട്ടില്ല.ഞായറാഴ്‌ച വൈകിട്ടോടെ കുവൈറ്റിലെ വൈദ്യുതി നിലയങ്ങൾക്കും കടൽവെളും ശുദ്ധീകരിക്കുന്ന ഇടങ്ങൾക്കും നേരെയായിരുന്നു ഇറാൻ ആക്രമണം.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത്. അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ റഡാർ സംവിധാനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും ഉടൻ സ്ഥലത്തെത്തി നടപടി ആരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വക്താവ് അബ്ദുല്ല അൽരാജ്ഹി അറിയിച്ചു.

ആക്രമണങ്ങളെ ചെറുത്ത് കുവൈത്ത്; 13 മിസൈലുകളും 10 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു

കുവൈത്ത് സിറ്റി: രാജ്യത്തെ ലക്ഷ്യമാക്കി വന്ന പതിമൂന്ന് മിസൈലുകളും പത്ത് ഡ്രോണുകളും നശിപ്പിച്ചതായി കുവൈത്ത് വ്യോമ പ്രതിരോധ സേന അധികൃതർ അറിയിച്ചു. നാല് മിസൈലുകള്‍ ഭീഷണി മേഖലയ്ക്ക് പുറത്ത് വീണതായും പത്ത് ഡ്രോണുകളില്‍ മൂന്നെണ്ണം അപകടമൊന്നുമുണ്ടാക്കാതെ നിലംപതിച്ചതായും വ്യക്തമാക്കി.സംഭവത്തെ തുടർന്ന് വിവിധ പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ വീണതിനാല്‍ ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജീവഹാനി ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍.വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സജീവമാകുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുകയും സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പിന്തുടരുകയും സുരക്ഷിത സ്ഥാനങ്ങളില്‍... Continue Reading →

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു; കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി

ഇറാൻ. റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ  തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാൻ്റെ ഭീഷണി. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നു. ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ഊർജ്ജ വ്യാപാരം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഈ നീക്കം എണ്ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്നു. ഇത്... Continue Reading →

ഗൾഫ് മേഖലയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി;  വ്യോമപാതകൾ അടച്ചതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായി. സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സൈറൺ... Continue Reading →

ഇറാനിൽ ഇസ്രായേൽ ആക്രമണം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടെഹ്‌റാൻ: ഇറാനിൽ ഇസ്രയേൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്ഫോടനം നടന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനിൽ ആക്രമണം നടത്തിയത് എന്ന റിപ്പോർട്ടുകളുമുണ്ട്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അതേസമയം ഇസ്രയേലിൽ രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നതായി  റിപ്പോർട്ട് ഉണ്ട്. ടെഹ്‌റാന്റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ആശയവിനിമയം തടസ്സപ്പെട്ടു. ഇന്റർനെറ്റും ഉടൻ തന്നെ തടസ്സപ്പെടാൻ... Continue Reading →

Powered by WordPress.com.

Up ↑