ആക്രമണങ്ങളെ ചെറുത്ത് കുവൈത്ത്; 13 മിസൈലുകളും 10 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു

കുവൈത്ത് സിറ്റി: രാജ്യത്തെ ലക്ഷ്യമാക്കി വന്ന പതിമൂന്ന് മിസൈലുകളും പത്ത് ഡ്രോണുകളും നശിപ്പിച്ചതായി കുവൈത്ത് വ്യോമ പ്രതിരോധ സേന അധികൃതർ അറിയിച്ചു. നാല് മിസൈലുകള്‍ ഭീഷണി മേഖലയ്ക്ക് പുറത്ത് വീണതായും പത്ത് ഡ്രോണുകളില്‍ മൂന്നെണ്ണം അപകടമൊന്നുമുണ്ടാക്കാതെ നിലംപതിച്ചതായും വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് വിവിധ പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ വീണതിനാല്‍ ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജീവഹാനി ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സജീവമാകുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുകയും സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പിന്തുടരുകയും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading