
തലശേരി: തലായി ഹാർബറിനു സമീപം 150 കിലോഗ്രാമോളം ഭാരമുള്ള ഡോള്‍ഫിന്റെ ജഡം കണ്ടെത്തി. കരയ്ക്കടിഞ്ഞ നിലയിൽ സീ റസ്ക്യു ഗാര്ഡ് പി.രഞ്ജനാണ് ജഡം കണ്ടത്. ഉടന് കണ്ണൂര് ഫിഷറീസ് വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്ന് കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ ഡോള്‍ഫിനെ കയർ കെട്ടി കരയില്‍ ബന്ധിപ്പിച്ചു.
തലശേരി വെറ്ററിനറി ഡോ. ബിന്ദു പ്രശാന്തിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോര്ട്ടം നടത്തി. വൈകുന്നേരത്തോടെ കടൽത്തീരത്ത് കുഴിയെടുത്ത് സംസ്കരിച്ചു.

Leave a Reply