എംബിബിഎസ് കോഴ്‌സ്: നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കാം

ന്യൂഡൽഹി: ഇന്ത്യയിൽ എംബിബിഎസ് കോഴ്‌സിന് പരമാവധി നാലര വർഷത്തെ ഫീസ് മാത്രമേ മെഡിക്കൽ കോളജുകൾക്ക് ഈടാക്കാനാവു എന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി. കൂടുതൽ ഫീസ് വാങ്ങുന്നവർക്കതിരേ നിയമനടപടി സ്വീകരിക്കുമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്ത്യയിൽ എംബിബിഎസ് പഠനത്തിന്റെ പരമാവധി കാലാവധി നാലര വർഷമാണ്. ഇതിനോടൊപ്പം ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും വിദ്യാർഥികൾ ചെയ്യണം. എന്നാൽ, ഇന്റേൺഷിപ്പ് കാലയളവിൽ ഉൾപ്പെടെ വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കുന്നതായി പരാതി ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തത വരുത്തിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading