വനിതാ സംവരണ ബില്ല്: കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടനാ ഭേദഗതിക്കുള്ള ‘നാരീശക്തി വന്ദൻ അധീനിയം’ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിന് മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി വരുത്തുന്ന മറ്റൊരു ബില്ലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയിൽ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കും.
2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വനിതാ സംവരണം നടപ്പാക്കുക. ബില്ലുകൾ പാർലമെന്റ് പാസാക്കിയാൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽനിന്ന് 816 ആകും. വർധിക്കുന്ന 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2029ലെ പൊതു തിരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം പ്രാബല്യത്തിൽ വരും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading