വോട്ട് ചെയ്തു മടങ്ങുന്നതിനിടെ വഹനാപകടം: ഭർത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

തൃശൂർ: വോട്ട് ചെയ്ത് തിരികെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു. പേരാമ്പ്ര തേശേരി കരുവാൻ വീട്ടിൽ ഗോപി (61) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അംബിക ഗുരുതരാവസ്ഥയിൽ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ചാലക്കുടി നിയോജക മണ്ഡലത്തിലെ തേശ്ശേരി പള്ളി ബൂത്തിൽ വോട്ട് ചെയ്ത് തിരിച്ച് അവിട്ടത്തൂരിലേക്ക് പോകുമ്പോൾ കല്ലേറ്റുംകര ഇരിങ്ങാലക്കുട റൂട്ടിൽ മുസ്ലിം പള്ളിയ്ക്ക് സമീപം എതിർ ദിശയിൽ വന്ന എയ്‌സ് വാഹനവുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം.

ഗോപി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിയിലെ മോർച്ചറിയിൽ. മക്കൾ: അശ്വിൻ, ഐശ്യര്യ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading