മധ്യപ്രദേശിൽ രണ്ട് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി. മധ്യപ്രദേശിലെ ഉജ്ജയിനിൽ രണ്ട് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയനായ പ്രവീൺ ദേവാസിയുടെ മകൻ ഭാഗീരഥ് ആണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ 65 അംഗ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ജെസിബിയും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമ്മിച്ചുവരികയാണ്.

നിലവിൽ 35 അടിയോളം കുഴിച്ചു കഴിഞ്ഞു. ക്യാമറ ഉപയോഗിച്ച് കുട്ടിയെ നിരീക്ഷിക്കുന്നുണ്ട്. പൈപ്പ് വഴി ഓക്‌സിജൻ എത്തിച്ചു നൽകുന്നുമുണ്ട്. ഉജ്ജയിൻ കളക്ടർ റോഷൻ കുമാർ സിംഗും പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading