മണ്ണുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;  അപകടത്തിൽപ്പെട്ടയാൾ ആംബുലൻസ് കിട്ടാതെ റോഡിൽ കിടന്നത് 20 മിനിറ്റ്

മണ്ണുത്തി. ദേശീയപാത സർവീസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കിഴക്കേ വെള്ളാനിക്കര സ്വദേശി അനിൽ (55) എന്നയാൾക്കാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മണ്ണുത്തി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ഇന്ന് രാവിലെയാണ് മണ്ണുത്തി പോലീസ് സ്റ്റേഷന് സമീപം അപകടമുണ്ടായത്. സർവീസ് റോഡിലൂടെ വരികയായിരുന്ന ബൈക്കിൽ കാർ വന്നിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ ആംബുലൻസ് വിളിച്ചെങ്കിലും 20 മിനിറ്റ് കഴിഞ്ഞാണ് ഒരു ആംബുലൻസ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. അതുവരെ രോഗി റോഡിൽ കിടക്കേണ്ടി വന്നു. ദേശീയപാതയിൽ പലയിടത്തും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപകടത്തിൽ പെടുന്നവരെ എത്രയും വേഗം  ആശുപത്രിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ദേശീയപാത അധികൃതർ ഒരുക്കുന്നില്ല എന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading