പ്രാർത്ഥനകൾ വിഫലം: ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ മാണിക്ക്യധാരയിൽ നിന്ന് 2000 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്ക്യധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും കാണാതാകുകയായിരുന്നു. പൊലീസ്, വനം വകുപ്പ്, അഗ്‌നിരക്ഷാ സേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ നാല് ദിവസമായി തിരച്ചിൽ നടത്തിയിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading