
ന്യൂഡൽഹി. ഇന്ത്യന്‍ പതാകയുള്ളതും ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതുമായ 15 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. നിലവില്‍, അവയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഹോര്‍മൂസിലൂടെ പഴയതരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും, ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മൂസില്‍ തടയില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍പിജിയുമായി ഹോര്‍മൂസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പല്‍ ജാഗ് വിക്രം ഇന്ന് കണ്ട്‌ല തുറമുഖത്തെത്തും.

Leave a Reply