വനിതാ സംവരണ ബില്ല്: കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടനാ ഭേദഗതിക്കുള്ള 'നാരീശക്തി വന്ദൻ അധീനിയം' ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിന് മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി വരുത്തുന്ന മറ്റൊരു ബില്ലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയിൽ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കും.2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വനിതാ... Continue Reading →

മധ്യപ്രദേശിൽ രണ്ട് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി. മധ്യപ്രദേശിലെ ഉജ്ജയിനിൽ രണ്ട് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയനായ പ്രവീൺ ദേവാസിയുടെ മകൻ ഭാഗീരഥ് ആണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ 65 അംഗ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ജെസിബിയും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമ്മിച്ചുവരികയാണ്. നിലവിൽ 35 അടിയോളം കുഴിച്ചു കഴിഞ്ഞു. ക്യാമറ ഉപയോഗിച്ച് കുട്ടിയെ നിരീക്ഷിക്കുന്നുണ്ട്. പൈപ്പ് വഴി ഓക്‌സിജൻ... Continue Reading →

സംസ്ഥാനത്ത് വീണ്ടും അവയവദാനം

തിരുവനന്തപുരം. സംസ്ഥാനത്ത് വീണ്ടും അവയവദാനം. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ ഹൃദയമടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്ന ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ജയി ജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഹൃദയം തിരുവനന്തപുരം കിംസിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. എയർ ആംബുലൻസ് വഴിയായിരിക്കും ഹൃദയം എറണാകുളത്ത് എത്തിക്കുക. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.

ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം: ഇന്ത്യൻ എംബസി

ഡല്‍ഹി: ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി. ഇറാനിലെ പുതിയ സാഹചര്യത്തില്‍ രാജ്യംവിടാന മടിക്കരുതെന്നും ഇറാന്‍ എംബസി അധികൃതര്‍ അറിയിച്ചു.എംബസി നിര്‍ദേശിച്ച പാതകളിലൂടെ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഇന്ത്യന്‍ എംബസി എമര്‍ജന്‍സി നമ്ബറുകളും നല്‍കിയിട്ടുണ്ട്.

ഇന്ധന സർചാർജ് ഉയർത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ ഇന്ധന സർചാർജ് ഉയർത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ആഭ്യന്തര സർവീസുകൾക്ക് നേരത്തേ ദൂരപരിധിയില്ലാതെ ഈടാക്കിയിരുന്ന 399 രൂപ എന്ന നിരക്ക് ദൂരമനുസരിച്ച് 899 രൂപ വരെയാക്കിയാണു കമ്പനി പരിഷ്‌കരിച്ചത്. പുതിയ തീരുമാനപ്രകാരം ആഭ്യന്തര സർവീസുകൾക്ക് 500 കിലോമീറ്റർ വരെ 299 രൂപയാണു നിരക്ക്. 1000 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 399 രൂപയും 1500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 549 രൂപയും സർചാർജായി ഈടാക്കും. 2000 കിലോമീറ്റർ വരെയുള്ള ആഭ്യന്തരയാത്രയ്ക്ക്... Continue Reading →

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ അംഗമായിരുന്ന മൊഹ്‌സിന, കോൺഗ്രസ് പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളും വഹിച്ചിരുന്നു. 1930 ജനുവരി ഒന്നിന് ഉത്തർ പ്രദേശിലെ ബാരബാങ്കിയിലായിരുന്നു ജനനം. 1977ൽ യുപിയിലെ മീററ്റിൽനിന്ന് ലോക്‌സഭാംഗമായി. തുടർന്ന് ഏഴ്, എട്ട് ലോക്‌സഭകളിലും അംഗമായിരുന്നു. 2004-16 കാലത്ത് ഛത്തീസ്ഗഢിൽനിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിലും അംഗമായിരുന്ന ഇവർ, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, ചെറുകിട വ്യവസായവകുപ്പ് തുടങ്ങിയവയും വിവിധകാലങ്ങളിൽ കൈകാര്യം ചെയ്തിട്ടുണ്ട്.1982ലാണ്... Continue Reading →

എട്ടാമത്തെ ഇന്ത്യൻ കപ്പൽകൂടി ഹോർമുസ് കടന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷംആരംഭിച്ചശേഷം എട്ടാമത്തെ ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 46650 മെട്രിക് ടൺ എൽപിജിയുമായി മറ്റൊരു കപ്പൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നിരുന്നു. പേർഷ്യൻ ഗൾഫ് മേഖലയിൽ 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികർ ഉണ്ടെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്ക്. ഇതുവരെ 964 നാവികരെ പ്രശ്‌നമേഖലകളിൽനിന്ന് തിരിച്ചെത്തിച്ചിട്ടുണ്ട്.

രാജസ്ഥാനിൽ അജ്ഞാതരോഗം; അഞ്ച് കുട്ടികൾ മരിച്ചു

ന്യൂഡൽഹി. രാജസ്ഥാനിൽ ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാതരോഗം ബാധിച്ച് അഞ്ച് കുട്ടികൾ മരിച്ചു. അഞ്ച് ദിവസത്തിനിടെയാണ് കുട്ടികൾ മരിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താൻ ഗ്രാമത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകൾ തുടരുന്നു. സലുമ്പാർ ജില്ലയിലെ ഗ്രാമങ്ങളിലാണ് രോഗം പടരുന്നത്.മരിച്ച കുട്ടികൾ എല്ലാവരും രണ്ട് വയസിനും നാല് വയസിനും ഇടയിൽ പ്രായമുള്ളവരാണ്. പനിയും ഛർദിയും എല്ലാ കുട്ടികൾക്കുമുണ്ടായിരുന്നു. രണ്ട് കുട്ടികൾ ഏപ്രിൽ ഒന്നിനും മൂന്ന് കുട്ടികൾ മൂന്ന് ദിവസങ്ങൾക്ക് ശേഷവുമാണ് മരിച്ചത്.

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; ഒൻപത് പോലീസുകാർക്ക് വധശിക്ഷ

തമിഴ്‌നാട്. തൂത്തുക്കുടിയിലെ വ്യാപാരി പി ജയരാജിനേയും മകൻ ജെ ബെനിക്‌സിനേയും കസ്റ്റഡിയിൽ പോലീസുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മധുര ജില്ലാ കോടതി ഒൻപത് പോലീസുകാർക്കും വധശിക്ഷ വിധിച്ചു. ഇൻസ്‌പെക്ടർ ശ്രീധർ, സബ് ഇൻസ്‌പെക്ടർമാരായ ബാലകൃഷ്ണൻ, രഘു ഗണേഷ് എന്നിവരും പോലീസുകാരായ മുരുകൻ, സാമദുരൈ, മുത്തുരാജ, ചെല്ലദുരൈ, തോമസ് ഫ്രാൻസിസ്, വെയിലുമുത്തു എന്നിവർക്കുമാണ് വധശിക്ഷ ലഭിച്ചത്. മരിച്ചവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥർ 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ വിചാരണക്കോടതി... Continue Reading →

ടോൾ ഗേറ്റിൽ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം; ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി. രാജ്യത്തെ എല്ലാ ടോൾ ബുത്തുകളിലും ഈ മാസം പത്തു മുതൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ രീതിയിൽ മാത്രമേ ടോൾ ബൂത്തുകളിൽ പണമടയ്ക്കാൻ അനുവദിക്കുകയുള്ളു. പണം സ്വീകരിക്കുന്ന രീതി പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി. നേരത്തെ ഏപ്രിൽ ഒന്ന് മുതൽ ഈ രീതി നടപ്പാക്കി തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതിയ തീരുമാനം ഗതാഗതക്കുരുക്ക് കുറയ്ക്കാനും ടോൾ ബുത്തുകളിലെ തർക്കം പരിഹരിക്കുന്നതിനും സഹായകരരമാകുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്.... Continue Reading →

Powered by WordPress.com.

Up ↑