
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ ഇന്ധന സർചാർജ് ഉയർത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ആഭ്യന്തര സർവീസുകൾക്ക് നേരത്തേ ദൂരപരിധിയില്ലാതെ ഈടാക്കിയിരുന്ന 399 രൂപ എന്ന നിരക്ക് ദൂരമനുസരിച്ച് 899 രൂപ വരെയാക്കിയാണു കമ്പനി പരിഷ്‌കരിച്ചത്. പുതിയ തീരുമാനപ്രകാരം ആഭ്യന്തര സർവീസുകൾക്ക് 500 കിലോമീറ്റർ വരെ 299 രൂപയാണു നിരക്ക്. 1000 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 399 രൂപയും 1500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 549 രൂപയും സർചാർജായി ഈടാക്കും. 2000 കിലോമീറ്റർ വരെയുള്ള ആഭ്യന്തരയാത്രയ്ക്ക് 749 രൂപയും അതിനുമുകളിലുള്ള യാത്രകൾക്ക് 899 രൂപയുമാണ് പുതിയ ഇന്ധന സർചാർജ് നിരക്ക്. രാജ്യാന്തര സർവീസുകൾക്കും നിരക്ക് വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്നു രാവിലെ ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ഏവിയേഷൻ ഇന്ധനത്തിന്റെ വിലയിലുണ്ടായ വർധനവാണ് നിരക്ക് കൂട്ടാൻ കാരണം.

Leave a Reply