മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ അംഗമായിരുന്ന മൊഹ്‌സിന, കോൺഗ്രസ് പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളും വഹിച്ചിരുന്നു.

1930 ജനുവരി ഒന്നിന് ഉത്തർ പ്രദേശിലെ ബാരബാങ്കിയിലായിരുന്നു ജനനം. 1977ൽ യുപിയിലെ മീററ്റിൽനിന്ന് ലോക്‌സഭാംഗമായി. തുടർന്ന് ഏഴ്, എട്ട് ലോക്‌സഭകളിലും അംഗമായിരുന്നു. 2004-16 കാലത്ത് ഛത്തീസ്ഗഢിൽനിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിലും അംഗമായിരുന്ന ഇവർ, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, ചെറുകിട വ്യവസായവകുപ്പ് തുടങ്ങിയവയും വിവിധകാലങ്ങളിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

1982ലാണ് മൊഹ്‌സിന ആദ്യമായി കേന്ദ്രമന്ത്രിപദത്തിലെത്തുന്നത്. തൊഴിൽവകുപ്പായിരുന്നു.തുടർന്ന് ആരോഗ്യംകുടുംബക്ഷേമം, ഗ്രാമവികസനം, ഗതാഗതം, നഗരവികസനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

എഐസിസി ജനറൽ സെക്രട്ടറിയായും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയടക്കം വഹിച്ചിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading