
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം
ആരംഭിച്ചശേഷം എട്ടാമത്തെ ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 46650 മെട്രിക് ടൺ എൽപിജിയുമായി മറ്റൊരു കപ്പൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നിരുന്നു.
പേർഷ്യൻ ഗൾഫ് മേഖലയിൽ 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികർ ഉണ്ടെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്ക്. ഇതുവരെ 964 നാവികരെ പ്രശ്‌നമേഖലകളിൽനിന്ന് തിരിച്ചെത്തിച്ചിട്ടുണ്ട്.

Leave a Reply