ലക്‌നോ. റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്‌ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിട്ട യുവാക്കളെ യുപി ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി സാഖിബ് (ഡെവിൾ), അറബാബ്, വികാസ്, ലോകേഷ് എന്നിവരാണ് പിടിയിലായത്. ഇവർക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു. ലക്‌നോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്‌റ്റേഷനുകൾ, സിഗ്‌നൽ സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് ഭീതി പടർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഇവർ... Continue Reading →
ഇന്ത്യയിലേക്കുള്ള ഒരു എൽപിജി കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു
ന്യൂഡൽഹി. ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്. ഗൾഫ് ഓഫ് ഒമാനിൽ നിന്ന് കപ്പലിന് നാവികസേന അകമ്പടി നൽകും.ഗ്രീൻ ആശ, ജഗ് വിക്രം എന്ന ഇന്ത്യയുടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി ഉടൻ ഹോർമുസ് കടക്കും എന്നാണ് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ഐഎൻഎസ് അരിധമൻ ഇന്ന് കമ്മീഷൻ ചെയ്യും
ദില്ലി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ ഇന്ന് കമ്മീഷൻ ചെയ്യും. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിക്കും. ദീർഘദൂര മിസൈൽ ശേഷിയുള്ള അരിധമൻ ഇന്ത്യയുടെ സമുദ്ര ശക്തിയുടെ അടയാളം കൂടിയാണ്. 'ശത്രുവിനെ ഇല്ലാതാക്കുന്നത്' എന്നാണ് അരിധമൻ എന്ന വാക്കിന്‍റെ അർത്ഥം. ഇന്ത്യയുടെ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് അരിധമൻ.
മന്ത്രവാദത്തിന്‍റെ പേരില്‍ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ അമ്മയും മന്ത്രവാദിനിയും അറസ്റ്റില്‍
ദില്ലി. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള കുസുംബ ഗ്രാമത്തിൽ മന്ത്രവാദത്തിന്‍റെ പേരില്‍ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ അമ്മയും മന്ത്രവാദിനിയും സഹായിയും അറസ്റ്റില്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 24നായിരുന്നു സംഭവം. മാനസിക, ശാരീരിക അവശതകളുള്ള മകന്‍റെ രോഗശാന്തിക്കായി രശ്മി ദേവി ഇടയ്ക്കിടെ ശാന്തി ദേവിയെ കാണാനെത്താറുണ്ടായിരുന്നു. മകന്‍റെ രോഗം മാറാന്‍ കന്യകയെ ബലി നല്‍കണമെന്ന് ശാന്തി ദേവി രശ്മിയെ വിശ്വസിപ്പിച്ചു.... Continue Reading →
ഇൻഡിഗോ വിമാന നിരക്കിൽ വൻ വർധന; ഇന്ധന സർചാർജ് കൂട്ടി
ന്യൂഡൽഹി. ഇന്ധനവില കുത്തനെ ഉയർന്നതോടെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ യാത്രാനിരക്ക് വർധിപ്പിച്ചു. ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് ഇനി ചെലവേറും. ആഭ്യന്തര സർവീസുകളിൽ ദൂരമനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെയാണ് വർധന. അന്താരാഷ്ട്ര റൂട്ടുകളിൽ ഇത് 900 രൂപ മുതൽ 10,000 രൂപ വരെയായി ഉയരും. 500 കിലോമീറ്ററിൽ താഴെയുള്ള ആഭ്യന്തര യാത്രകൾക്ക് 275 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ളവയ്ക്ക് 950 രൂപയും അധികം നൽകണം. യൂറോപ്യൻ രാജ്യങ്ങളിലേക്കും യുകെയിലേക്കുമുള്ള... Continue Reading →
ഇന്ധന വില വർധിപ്പിച്ച് ഷെൽ ഇന്ത്യയും
ഡൽഹി. പ്രമുഖ പെട്രോളം കമ്പനിയായ ഷെൽ ഇന്ത്യ ഇന്ധനവില വർധിപ്പിച്ചു. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വന്നു. ബംഗളൂരുവിൽ പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സ്റ്റാൻഡേർഡ് വേരിയന്റിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയും നൽകണം. ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞ ദിവസം നയാര പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയും വർധിപ്പിച്ചിരുന്നു.
റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നു; നടൻ മൻസൂർ അലിഖാനെതിരെ റെയിൽവേ പോലീസ് കേസെടുത്തു
ചെന്നൈ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നതിന് നടനും ലാൽഗുഡി നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ മൻസൂർ അലി ഖാനെതിരെ ആർപിഎഫ് കേസെടുത്തു. കല്ലക്കുടി പളങ്ങനാഥം റെയിൽവേ സ്‌റ്റേഷനിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. മണ്ഡലത്തിലെ പ്രചാരണത്തിനിടെ റെയിൽവേ സ്‌റ്റേഷനിലെത്തിയ മൻസൂർ അലി ഖാൻ അപ്രതീക്ഷിതമായി പാളത്തിൽ കിടക്കുകയായിരുന്നു. അരിയല്ലൂർ ഭാഗത്തേക്കുള്ള പാളത്തിന്റെ അറ്റത്താണ് അദ്ദേഹം ഇത്തരത്തിൽ സാഹസികമായ രീതിയിൽ വോട്ട് അഭ്യർഥിച്ചത്. വിവരമറിഞ്ഞെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ പാളത്തിൽ നിന്നും മാറ്റി.1953ൽ തമിഴ്‌നാട്ടിൽ... Continue Reading →
രാജ്യത്ത് വിമാന ഇന്ധന വില കുത്തനെ ഉയർത്തി; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനയുണ്ടാകും
ന്യൂഡൽഹി. വിമാനത്തിന്റെ ഇന്ധന (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വില ഇരട്ടിയിലധികമായി ഉയർത്തി. 2.07 ലക്ഷം രൂപയാണ് ഇന്നത്തെ വില. ചരിത്രത്തിലാദ്യമായാണ് ഈ വർധന. ഡൽഹിയിൽ കിലോലീറ്ററിന് 96,638 രൂപയായിരുന്ന വില ഇപ്പോൾ 2,07,342 രൂപയാണ്. മാർച്ച് ഒന്നിന് വിമാന ഇന്ധനത്തിന്റെ വില 5.7 ശതമാനം വർധിപ്പിച്ചിരുന്നു. ഇന്ധനവില ഇരട്ടിയായതോടെ വിമാന ടിക്കറ്റ് നിരക്കുകളിലും കാര്യമായ വർധന പ്രതീക്ഷിക്കാം. വിമാന ഇന്ധനത്തിന് ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കിയിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
കുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്
കുവൈത്ത്. ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെല്‍വം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത് എയർവേയ്സ് പ്രത്യേക ക്രമീകരണത്തിലൊരുക്കിയ വിമാനത്തില്‍ മൃതദേഹവുമായി വിമാനം പുറപ്പെട്ടു. ആദ്യം കൊളംബോ വഴിയാണ് കൊച്ചിയിലെത്തുക, പിന്നീട് കരമാർഗം തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂരിലുള്ള വീട്ടിലെത്തിക്കും.തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂർ സ്വദേശിയായ സന്താന സെല്‍വം കൃഷ്ണൻ (37) കഴിഞ്ഞ 12 വർഷമായി കുവൈത്തില്‍... Continue Reading →
ഇന്ധനം തീർന്ന മംഗോളിയൻ ചരക്കു കപ്പൽ കൊല്ലം തുറമുഖത്ത്
കൊല്ലം. ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ മംഗോളിയൻ ചരക്കു കപ്പൽ കൊല്ലം തുറമുഖത്ത്. ചൈനയിൽ നിന്നു ഷാർജയിലേക്കു പോവുകയായിരുന്ന എൽപിജി കപ്പലാണു തീരത്തടുത്തത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു ഹോർമുസ് കടലിടുക്ക് കടക്കാനാവാത്ത സാഹചര്യത്തിലാണ് കൊല്ലം തുറമുഖത്ത് അടുത്തത്.കൊച്ചി തുറമുഖത്ത് അടുക്കാനായി 11 ദിവസം കാത്തുകിടന്നെങ്കിലും ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ ഇൻഷ്വറൻസ് ഇല്ലാതിരുന്നതിനാൽ അനുമതി ലഭിച്ചില്ല. മംഗോളിയയുടെ പതാകയുള്ള കപ്പൽ ഫെബ്രുവരി 14നാണു ചൈനയിൽനിന്നു പുറപ്പെട്ടത്. കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിൽ 10,000 ലിറ്റർ ഇന്ധനമാണു കൊല്ലത്തെത്തിക്കുന്നത്. ശുദ്ധജലം, പലവ്യഞ്ജനം... Continue Reading →
