
ന്യൂഡൽഹി. ഇന്ധനവില കുത്തനെ ഉയർന്നതോടെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ യാത്രാനിരക്ക് വർധിപ്പിച്ചു. ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് ഇനി ചെലവേറും. ആഭ്യന്തര സർവീസുകളിൽ ദൂരമനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെയാണ് വർധന. അന്താരാഷ്ട്ര റൂട്ടുകളിൽ ഇത് 900 രൂപ മുതൽ 10,000 രൂപ വരെയായി ഉയരും. 500 കിലോമീറ്ററിൽ താഴെയുള്ള ആഭ്യന്തര യാത്രകൾക്ക് 275 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ളവയ്ക്ക് 950 രൂപയും അധികം നൽകണം. യൂറോപ്യൻ രാജ്യങ്ങളിലേക്കും യുകെയിലേക്കുമുള്ള സർവീസുകൾക്കാണ് അന്താരാഷ്ട്ര തലത്തിൽ വലിയ വർധനയുള്ളത്.

Leave a Reply