രാജ്യത്ത് വിമാന ഇന്ധന വില കുത്തനെ ഉയർത്തി; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനയുണ്ടാകും

ന്യൂഡൽഹി. വിമാനത്തിന്റെ ഇന്ധന (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വില ഇരട്ടിയിലധികമായി ഉയർത്തി. 2.07 ലക്ഷം രൂപയാണ് ഇന്നത്തെ വില. ചരിത്രത്തിലാദ്യമായാണ് ഈ വർധന.

ഡൽഹിയിൽ കിലോലീറ്ററിന് 96,638 രൂപയായിരുന്ന വില ഇപ്പോൾ 2,07,342 രൂപയാണ്. മാർച്ച് ഒന്നിന് വിമാന ഇന്ധനത്തിന്റെ വില 5.7 ശതമാനം വർധിപ്പിച്ചിരുന്നു. ഇന്ധനവില ഇരട്ടിയായതോടെ വിമാന ടിക്കറ്റ് നിരക്കുകളിലും കാര്യമായ വർധന പ്രതീക്ഷിക്കാം.

വിമാന ഇന്ധനത്തിന് ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കിയിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading